നാലാംനിലയുടെ സൺഷെയ്ഡിൽനിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി; രമ്യ സൈബര്‍ ആക്രമണത്തിന്റെ ഇര

നാലാംനിലയുടെ സൺഷെയ്ഡിൽനിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി; രമ്യ സൈബര്‍ ആക്രമണത്തിന്റെ ഇര

സംഭവത്തിനു പിന്നാലെ വെങ്കിടേഷും രമ്യയും കോയമ്പത്തൂരിലെ മാതാപിതാക്കളുടെ അടുത്തേക്കു താമസം മാറിയിരുന്നു

അപ്പാർട്‌മെന്റ് സൺഷെയ്ഡിലേക്കു വീണതിനെത്തുടർന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കോയമ്പത്തൂർ കാരമടയിൽ താമസിക്കുന്ന രമ്യയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു. ഐടി ജീവനക്കാരനായ വെങ്കിടേഷാണ് രമ്യയുടെ ഭർത്താവ്.

ഇരുവരുടെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് ചെന്നൈ തിരുമുല്ലൈവോയലിലെ അപ്പാർട്ട്മെന്റിന്റെ സൺഷെയ്ഡിലേക്ക് വീണിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കുഞ്ഞിനെ സുരക്ഷിതമായി താഴെയിറക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ വെങ്കിടേഷും രമ്യയും കോയമ്പത്തൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറിയിരുന്നു. ആത്മഹത്യയിൽ പോലീസ് കേസെടുത്തു.

നാലാംനിലയുടെ സൺഷെയ്ഡിൽനിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി; രമ്യ സൈബര്‍ ആക്രമണത്തിന്റെ ഇര
ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് താപസ്രോതസ് കണ്ടെത്തി; റൈസിക്കായി രക്ഷാപ്രവർത്തനം ഊർജിതം

കുഞ്ഞിന് അപകടം സംഭവിച്ചതിന് പിന്നാലെ രമ്യ വിഷാദാവസ്ഥയിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മേട്ടുപാളയം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

രമ്യയ്ക്കും വെങ്കിടേഷിനും നാല് വയസ്സുള്ള ആൺകുട്ടിയും ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയുമാണുള്ളത്. കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു, രമ്യ തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ മകളോടൊപ്പം കളിക്കുന്നതിനിടെ കുഞ്ഞ് കൈകളിൽ നിന്ന് വഴുതി താഴെയുള്ള താൽക്കാലിക സൺ ഷെയ്ഡിലേക്ക് വീണത്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

logo
The Fourth
www.thefourthnews.in