മോഹന്‍ ഭഗവത്
മോഹന്‍ ഭഗവത്

മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ ഭയപ്പെടാനൊന്നുമില്ല; പക്ഷേ, 'മേല്‍ക്കോയ്മയുടെ ഭാഷ' ഉപേക്ഷിക്കണം: മോഹന്‍ ഭഗവത്

ഞങ്ങള്‍ ഉന്നത വംശമാണ്. ഒരിക്കല്‍ ഈ നാട് ഭരിച്ചു. വീണ്ടും ഭരിക്കും. ഞങ്ങളുടെ പാത മാത്രമാണ് ശരി. മറ്റുള്ളവര്‍ തെറ്റാണ് എന്നിങ്ങനെയുള്ള ആഖ്യാനങ്ങള്‍ ഉപേക്ഷിക്കണം.

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ല, എന്നാല്‍ അവര്‍ 'മേല്‍ക്കോയ്മയുടെ ധാര്‍ഷ്ട്യ ഭാഷ' ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ്, നമ്മുടെ ദേശീയതയാണ്. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന നമ്മുടെ നാഗരിക സ്വഭാവമാണെന്നും ഭഗവത് പറഞ്ഞു. ഓര്‍ഗനൈസര്‍-പാഞ്ചജന്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍.

ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം. അതാണ് ഏറ്റവും ലളിതമായ സത്യം. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഒരു ദോഷവും ഇല്ല. ഇസ്ലാം ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. പക്ഷേ, മുസ്ലീങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ധാര്‍ഷ്ട്യ ഭാഷ ഉപേക്ഷിക്കണം. ഞങ്ങള്‍ ഉന്നത വംശമാണ്. ഒരിക്കല്‍ ഈ നാട് ഭരിച്ചു. വീണ്ടും ഭരിക്കും. ഞങ്ങളുടെ പാത മാത്രമാണ് ശരി. മറ്റുള്ളവര്‍ തെറ്റാണ്. നാം വ്യത്യസ്തരാണ്. അതിനാല്‍ ഞങ്ങള്‍ അങ്ങനെ തന്നെ തുടരും. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്നിങ്ങനെയുള്ള ആഖ്യാനങ്ങള്‍ ഉപേക്ഷിക്കണം. ഹിന്ദുവോ കമ്മ്യൂണിസ്‌റ്റോ ആകട്ടെ ഇത്തരം യുക്തികള്‍ ഉപേക്ഷിക്കണം -ഭഗവത് പറഞ്ഞു.

ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ്, നമ്മുടെ ദേശീയതയാണ്. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന നമ്മുടെ നാഗരിക സ്വഭാവമാണ്.

ഹിന്ദു സമൂഹം 1,000 വര്‍ഷത്തിലേറെയായി യുദ്ധത്തിലാണ്. വൈദേശിക ആക്രമണങ്ങള്‍ക്കും വിദേശ സ്വാധീനങ്ങള്‍ക്കും വിദേശ ഗൂഢാലോചനകള്‍ക്കുമെതിരെയാണ് പോരാട്ടം തുടരുന്നത്. ഈ ലക്ഷ്യത്തിന് സംഘ്പരിവാര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതുപോലെ മറ്റുള്ളവരും. ഇതേക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ട്. ഇതെല്ലാം കാരണമാണ് ഹിന്ദു സമൂഹം ഉണര്‍ന്നത്. യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആക്രമണകാരികളാകുന്നത് സ്വാഭാവികമാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ ആദ്യകാലം മുതല്‍ ഇന്ത്യ അവിഭക്തമായിരുന്നു (അഖണ്ഡ്). എന്നാല്‍ അടിസ്ഥാന ഹൈന്ദവബോധം മറന്നപ്പോഴെല്ലാം വിഭജിക്കപ്പെട്ടു.

ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ്, നമ്മുടെ ദേശീയതയാണ്. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന നമ്മുടെ നാഗരിക സ്വഭാവമാണ്. എന്റേത് മാത്രമാണ് സത്യമെന്നും നിങ്ങളുടേത് തെറ്റാണെന്നും ഞങ്ങള്‍ ഒരിക്കലും പറയില്ല. നിങ്ങളുടെ ഇടത്ത് നിങ്ങള്‍ ശരിയാണ്, എന്റെ ഇടത്ത് ഞാനും. പിന്നെന്തിന് പോരടിക്കണം. നമുക്ക് ഒരുമിച്ച് നീങ്ങാം. അതാണ് ഹിന്ദുത്വ.

ആര്‍എസ്എസ് ബോധപൂര്‍വം ദൈനംദിന രാഷ്ട്രീയത്തില്‍ നിന്ന് അകന്നിരിക്കുകയാണ്. എന്നാല്‍ 'ദേശീയ നയങ്ങള്‍, ദേശീയ താത്പര്യം, ഹിന്ദു താത്പര്യം' എന്നിവയെ ബാധിക്കുന്ന രാഷ്ട്രീയത്തിലാണ് എപ്പോഴും ഇടപെടുന്നത്.

സാംസ്‌കാരിക സംഘടനയാണെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍ സംബന്ധിച്ചുള്ള നിലപാടും ഭാഗവത് വ്യക്തമാക്കി. ആര്‍എസ്എസ് ബോധപൂര്‍വം ദൈനംദിന രാഷ്ട്രീയത്തില്‍ നിന്ന് അകന്നിരിക്കുകയാണ്. എന്നാല്‍ 'ദേശീയ നയങ്ങള്‍, ദേശീയ താത്പര്യം, ഹിന്ദു താത്പര്യം' എന്നിവയെ ബാധിക്കുന്ന രാഷ്ട്രീയത്തിലാണ് എപ്പോഴും ഇടപെടുന്നത്. സ്വയംസേവകര്‍ നേരത്തെ രാഷ്ട്രീയാധികാര സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത് മാറിയിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാണ് സ്വയം സേവകര്‍ ഇത്തരം രാഷ്ട്രീയ അധികാരങ്ങളില്‍ എത്തിയതെന്ന് കാര്യം ജനങ്ങള്‍ മറക്കുന്നു. സംഘടനയ്ക്കുവേണ്ടി സമൂഹത്തെ സംഘടിപ്പിക്കുന്നത് തുടരും. എന്നിരുന്നാലും, സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ എന്ത് ചെയ്താലും അതിന് സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. സംഘടനയെ നേരത്തെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ആ നാളുകള്‍ ഇപ്പോള്‍ അവസാനിച്ചു -അദ്ദേഹം പറഞ്ഞു.

എല്‍ജിബിടി കമ്മ്യൂണിറ്റിയെ പിന്തുണച്ചും ഭഗവത് സംസാരിച്ചു. ഇത്തരം ആളുകള്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. മനുഷ്യര്‍ ഉള്ളിടത്തോളം കാലം അത് തുടരും. അത് ജൈവികമാണ്, ഒരു ജീവിതരീതിയാണ്. അവര്‍ക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണം. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാക്കണം. ആ കാഴ്ചപ്പാടാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. കാരണം, അത് പരിഹരിക്കാനുള്ള മറ്റെല്ലാ വഴികളും വ്യര്‍ത്ഥമായിരിക്കുമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in