'നെഹ്‌റുവിന്റെ കത്ത് തെളിവ്, അദ്ദേഹം സംവരണത്തിന് എതിരായിരുന്നു'; കോണ്‍ഗ്രസിനെതിരെ മോദി

'നെഹ്‌റുവിന്റെ കത്ത് തെളിവ്, അദ്ദേഹം സംവരണത്തിന് എതിരായിരുന്നു'; കോണ്‍ഗ്രസിനെതിരെ മോദി

നെഹ്രുവിന്റെ പഴയ കത്ത് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രധനമന്ത്രിയുടെ പാർലമെന്റിലെ പ്രസംഗം

കേന്ദ്ര സര്‍ക്കാരിനെതിരെ ഒബിസി വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതിപക്ഷത്തെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാട് ചൂണ്ടിക്കാട്ടി പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്‌റു സംവരണത്തെ എതിർത്തിരുന്നു എന്ന വാദമാണ് പ്രധാനമന്ത്രി ഉന്നയിക്കുന്നത്. നെഹ്രുവിന്റെ പഴയ കത്ത് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രധനമന്ത്രിയുടെ പാർലമെന്റിലെ പ്രസംഗം.

'നെഹ്‌റുവിന്റെ കത്ത് തെളിവ്, അദ്ദേഹം സംവരണത്തിന് എതിരായിരുന്നു'; കോണ്‍ഗ്രസിനെതിരെ മോദി
'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്': ഗാന്ധി വധത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം

പട്ടിക ജാതി - പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിന് എതിരായിരുന്നു ജവഹര്‍ലാല്‍ നെഹ്റു എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയുടെ ഭാഗമായാണ് രാജ്യസഭയിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ കത്തുയർത്തിക്കാട്ടി സംസാരിച്ചത്. പ്രധാനമന്ത്രിയായിരിക്കെ നെഹ്‌റു സംസ്ഥാന മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിലാണ് സർക്കാർ ജോലികളെ വിമർശിച്ചുകൊണ്ടെഴുതിയതെന്നാണ് നരേന്ദ്രമോദി പറയുന്നത്.

ഒരുതരത്തിലുള്ള സംവരണത്തെയും, പ്രത്യേകിച്ച് ജോലികളിൽ തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും. കാര്യക്ഷമത ഇല്ലാതാക്കുന്ന എല്ലാത്തരം മുന്നേറ്റത്തിനും താൻ എതിരാണെന്നുമാണ് നെഹ്‌റു കത്തിലെഴുതുന്നത് എന്നാണ് നരേന്ദ്രമോദി പറയുന്നത്. സർക്കാർ ജോലികളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സംവരണം നൽകിയാൽ സർക്കാർ ജോലിയുടെ നിലവാരം കുറയും എന്നാണ് നെഹ്‌റു പറഞ്ഞത്. കോൺഗ്രസ് എല്ലാകാലത്തും സംവരണത്തിനെതിരാണെന്നും അതിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവെന്നും നരേന്ദ്രമോദി പറയുന്നു.

logo
The Fourth
www.thefourthnews.in