ബെംഗളൂരു - മൈസൂരു അതിവേഗ പാത തുറന്നു;
ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ

ബെംഗളൂരു - മൈസൂരു അതിവേഗ പാത തുറന്നു; ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ

ലക്ഷ്യം പഴയ മൈസൂരു മേഖലയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍

ബെംഗളൂരു - മൈസൂരു അതിവേഗ പത്തു വാരി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 4,130 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൈസൂരു - കുശാല്‍നഗര്‍ 92 കിലോമീറ്റര്‍ നാലുവരിപ്പാതയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.

ബംഗളുരുവില്‍ നിന്ന് മൈസൂരു വരെയുള്ള മൂന്നു മണിക്കൂര്‍ യാത്ര ദൈര്‍ഘ്യം തൊണ്ണൂറു മിനുട്ടായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ പ്രത്യേകത. വടക്കന്‍ കേരളത്തിലെക്കുള്ള യാത്രക്കാര്‍ക്കാണ് അതിവേഗ പാതയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക. കേരളത്തിനും കര്‍ണാടകക്കുമിടയില്‍ ഒരു വ്യവസായ ഇടനാഴിയായി പാത വര്‍ത്തിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ദേശീയപാത 275 വികസിപ്പിച്ച് 8,480 കോടി ചെലവിലാണ് 118 കിലോമാീറ്റര്‍ അതിവേഗ പാത നിര്‍മിച്ചത്.

വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന വികസന പദ്ധതികളില്‍ ഒന്നാണ് ഈ അതിവേഗ പാത. 117 കിലോമീറ്റര്‍ നീളമുള്ള പാതയുടെ മണ്ടിയയിലൂടെ കടന്നു പോകുന്ന ഭാഗത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കു അധികം വേരോട്ടമില്ലാത്ത പഴയ മൈസൂരു മേഖലയിലാണ് മണ്ടിയ. ജെഡിഎസിന്റെ സ്വാധീന മേഖലയാണിത്.

മണ്ടിയ പ്രദേശത്ത് ജനസംഖ്യയുടെ 90 ശതമാനവും ജെഡിഎസ് - കോണ്‍ഗ്രസ് വോട്ടു ബാങ്കായ വൊക്കലിഗ സമുദായക്കാരായാണ്. 2018 ലെ തിരഞ്ഞെടുപ്പില്‍ മേഖലയിലെ 61 നിയമസഭാ മണ്ഡലങ്ങളില്‍ 27 എണ്ണവും ജയിച്ചത് ജെഡിഎസ് ആയിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും 11 സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. മേഖലയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ബെംഗളൂരു - മൈസൂരു അതിവേഗ പാതയുടെ നിര്‍മാണം.

ബെംഗളൂരു - മൈസൂരു അതിവേഗ പാത തുറന്നു;
ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ
സമയം പകുതിയായി കുറയും, കേരളത്തിനും നേട്ടം, ബെംഗളൂരു-മൈസൂർ പത്തുവരി പാത കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ..

അതേസമയം കോണ്‍ഗ്രസിനെയും ജെഡിഎസിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗം വികസനത്തിന് വേണ്ടിയുള്ള പണം തട്ടി എടുക്കലായിരുന്നു മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രീതി, അവര്‍ക്കു ദരിദ്രന്റെ വേദന അറിയില്ല ,ജെഡിഎസ് പഴയ മൈസൂരു മേഖലയെ പാടെ അവഗണിച്ചു, മണ്ടിയ ഉള്‍പ്പടെയുള്ള മേഖലക്ക് ഒന്നും നല്‍കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എല്ലാപ്രശ്‌നത്തിനും പരിഹാരം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരെന്ന പ്രതിപക്ഷ പ്രചാരണത്തെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാനാണ് ബിജെപി കര്‍ണാടകയില്‍ ശ്രമിക്കുക എന്ന് കൂടി വ്യക്തമാക്കുന്നതാണ്. മാര്‍ച്ച് അവസാനവാരം തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കര്‍ണാടകയിലെ 6 മേഖലകളിലായി നിരവധി വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്.

logo
The Fourth
www.thefourthnews.in