2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം അസംബന്ധം; വിമർശനവുമായി 
ആർബിഐ മുൻ ഗവർണർ

2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം അസംബന്ധം; വിമർശനവുമായി ആർബിഐ മുൻ ഗവർണർ

തൊഴില്‍ ശക്തിയുടെ കഴിവുകളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പെരുപ്പിച്ചുകാട്ടല്‍ വിശ്വസിക്കുന്നത് വലിയ തെറ്റാണെന്ന് റിസര്‍വ് ബാങ്ക് (ആർബിഐ) മുന്‍ ഗവര്‍ണര്‍ രഘുരാം രാജന്‍. ഇന്ത്യയുടെ സാധ്യതകള്‍ നിറവേറ്റുന്നതിന് പരിഹരിക്കേണ്ടുന്ന നിരവധി ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ സാമ്പത്തികാവസ്ഥകളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

തൊഴില്‍ ശക്തിയും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഇവ പരിഹരിക്കപ്പെടാതെ യുവാക്കളുടെ നേട്ടങ്ങള്‍ കൊയ്യാന്‍ രാജ്യത്തിന് സാധിക്കില്ലെന്നും രഘുരാം പറഞ്ഞു. ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ പകുതിയിലധികവും 30 വയസിന് താഴെയുള്ളവരാണെന്നതാണ് വസ്തുത.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം അസംബന്ധം; വിമർശനവുമായി 
ആർബിഐ മുൻ ഗവർണർ
'നിയമനടപടി ന്യായവും സുതാര്യവുമാകണം'; കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും

''ഈ പെരുപ്പിച്ചുകാട്ടല്‍ യാഥാര്‍ത്ഥ്യമാകാന്‍ നാം ഇനിയും ഒരുപാട് വര്‍ഷം കഠിനാധ്വാനം ചെയ്യണം. നമ്മള്‍ എത്തപ്പെട്ടെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തെത്തിയെന്ന് രാഷ്ട്രീയക്കാര്‍ വിശ്വസിപ്പിക്കുന്നു. എന്നാല്‍ ആ വിശ്വാസത്തിലേക്ക് ഇന്ത്യ കീഴടങ്ങുന്നത് വലിയ തെറ്റായിരിക്കും'', അദ്ദേഹം പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനവും അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യത്തെ നിരവധി കുട്ടികള്‍ക്ക് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തതും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും നിലനില്‍ക്കുമ്പോള്‍ ഇത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് വളരുന്ന തൊഴില്‍ ശക്തിയുണ്ടെന്നും അവര്‍ നല്ല ജോലികളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അതില്‍ നിന്നും ലാഭമുണ്ടാകുകയുള്ളുവെന്നും രഘുരാം പറയുന്നു.

വിയറ്റ്‌നാം പോലുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ ഇന്ത്യയിലെ സാക്ഷരതാ നിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യ മൂലധനത്തിന്റെ അഭാവം നൂറ്റാണ്ടുകളായി നമ്മോടൊപ്പമുണ്ടെന്നും രഘുരാം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in