വഴിയിൽ ഒറ്റയ്ക്കായ കുട്ടികളെ സഹായിക്കാൻ ചെല്ലുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എൻസിആർബി

വഴിയിൽ ഒറ്റയ്ക്കായ കുട്ടികളെ സഹായിക്കാൻ ചെല്ലുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എൻസിആർബി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീകൾക്ക് നേരെ നടന്ന കുറ്റകൃത്യങ്ങൾ ഏകദേശം ഒരു കോടിയോളം വരുമെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്യുന്നത്

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ലാത്ത നാടാണ് ഇന്ത്യ. ഇത്തരം കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ മുന്നറിയിപ്പുമായി നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകുന്നത്.

വഴി തെറ്റി റോഡരുകിലും മറ്റും ഒറ്റയ്ക്കിരുന്നു കരയുന്ന കുട്ടികൾ മിക്ക ഇന്ത്യൻ നിരത്തുകളിലും സാധാരണ കാഴ്ചയാണ്. ഇങ്ങനെ ഒറ്റയ്ക്കിരുന്ന് കരയുന്ന കുട്ടികളെ കണ്ടാൽ അവരെ സഹായിക്കാൻ സന്നദ്ധത കാണിക്കുന്നവരെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പുതിയ തട്ടിപ്പ്.

തട്ടിപ്പ് രീതി ഇങ്ങനെയാണ്. വഴിയിൽ ഒറ്റയ്ക്കിരുന്ന് കരയുന്ന കുട്ടികളെ സഹായിക്കാൻ അടുത്ത ചെല്ലുമ്പോൾ കുട്ടി ഒരു മേൽ വിലാസം കാണിക്കും. ആ വിലാസത്തിൽ കൊണ്ട് വിടാനായിരിക്കും കുട്ടി ആവശ്യപ്പെടുക. എന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് വൻ തട്ടിപ്പ് സംഘങ്ങളായിരിക്കും. സ്ത്രീകളാണ് പൊതുവെ ഇത്തരത്തിൽ കൂടുതലും തട്ടിപ്പിനിരയാകുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്യുന്ന സംഘത്തിന്റെ കെണിയായിരിക്കും ഇതെന്നാണ് നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകുന്ന മുന്നറിയിപ്പ്.

സ്കൂൾ, കോളേജ്, ഓഫീസ്, മാർക്കറ്റ് തുടങ്ങിയ പൊതുവിടങ്ങളാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് കുട്ടികൾ സഹായത്തിനായി കൂടുതലും സമീപിക്കുക. അതിനാൽ ഇത്തരത്തിൽ കുട്ടികൾ സമീപിച്ചാൽ അവർ തരുന്ന മേൽവിലാസത്തിൽ എത്തിക്കാതെ ആ വിവരം പോലീസിൽ അറിയിക്കുക എന്നതാണ് എൻസിആർബി സ്ത്രീകൾക്ക് നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീകൾക്ക് നേരെ നടന്ന കുറ്റ കൃത്യങ്ങൾ ഏകദേശം ഒരു കോടിയോളം വരുമെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്യുന്നത്. 2021 മുതൽ എൻസിആർബി റിപ്പോർട്ട് ചെയ്ത ഡാറ്റ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 15.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 4 .3 ലക്ഷം കേസുകളാണുള്ളത്. അതിൽത്തന്നെ.

സ്ത്രീകൾക്ക് നേരെയുള്ള ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയാണ് കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ 17 .6 ശതമാനം തട്ടികൊണ്ട് പോകൽ കേസുകളും , 7 .4 ശതമാനം ബലാത്സംഗ കേസുകളുമാണ്.

logo
The Fourth
www.thefourthnews.in