മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ്
മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ്

മണിപ്പൂർ കലാപം: ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിൾസ് അലയൻസ്; ബിജെപിക്ക് തിരിച്ചടി

മണിപ്പൂരിലെ കുക്കി ഗോത്രത്തിന്റെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെപിഎ എന്ന പാര്‍ട്ടി നിലവില്‍ വന്നത്.

വംശീയ കലാപം ആളിപ്പടര്‍ന്ന മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയമെന്ന ആക്ഷേപം ശക്തമായിരിക്കെ ഭരണകക്ഷിയില്‍ ഭിന്നത. എൻ ബിരേൻ സിങ് നയിക്കുന്ന മണിപ്പൂരിലെ എൻഡിഎ സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് പിൻവലിച്ചു. ഗവർണർക്ക് ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകി.

പിന്തുണ പിൻവലിച്ച് ഗവർണർക്ക് നൽകിയ കത്ത്
പിന്തുണ പിൻവലിച്ച് ഗവർണർക്ക് നൽകിയ കത്ത്

അറുപതംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിയിട്ടുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപി‌എ) തനിച്ച് ഭൂരിപക്ഷം നേടിയ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കിരുന്നു. ഈ നടപടിയാണ് മൂന്ന് മാസത്തിലധികമായി തുടരുന്ന വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരിക്കുന്നത്.

മണിപ്പൂരിലെ കുക്കി ഗോത്രത്തിന്റെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെപിഎ എന്ന പാര്‍ട്ടി നിലവില്‍ വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ വർഷം ജനുവരിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കെപിഎയെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു. രണ്ട് സ്ഥാനാര്‍ത്ഥികളെയായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ഇരുവരും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in