'നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് നടന്നു'; സമ്മതിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

'നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് നടന്നു'; സമ്മതിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

എൻടിഎയില്‍ ധാരാളം മാറ്റങ്ങള്‍ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സൂപ്രീംകോടതി നിർദേശ പ്രകാരം 1,563 ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നൽകുന്നതായി മന്ത്രി പറഞ്ഞു.

എൻടിഎയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലും നടപടി സ്വീകരിക്കും. എൻടിഎയില്‍ ധാരാളം മാറ്റങ്ങള്‍ അനിവാര്യമാണ്. സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഒരു കുറ്റവാളിയേയും വെറുതെ വിടില്ല. എല്ലാവർക്കും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

'നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് നടന്നു'; സമ്മതിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
സിനിമാ നടനാകാന്‍ ആഗ്രഹിച്ചു, ട്യൂഷന്‍ ടീച്ചറായി, ഇന്ന് ശതകോടീശ്വരന്‍; നീറ്റ് പോരാട്ടത്തിലെ 'ഫിസിക്‌സ്‌വാല'

കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു രാജ്യത്തുടനീളമുള്ള 4,750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ജൂണ്‍ 14നായിരുന്നു ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും നാലിന് ഫലം പുറത്തുവന്നു. ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പർ ചോർച്ചയുണ്ടായതായും ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്നിരുന്നു.

1,563 വിദ്യാർഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കിയതായി കേന്ദ്ര സർക്കാരുടെ എൻടിഎയും വ്യാഴാഴ്ച സൂപ്രിംകോടതിയെ അറിയിച്ചിരുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. സൂപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് മാത്രമെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ സംരക്ഷിക്കാനാകൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in