ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും

മാര്‍ച്ച് 19 നായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ വലിയ പ്രതിഷേധം അരങ്ങേറിയത്

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും. ഖലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ്ങിനെതിരെ നടന്ന പോലീസ് നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷൻ ആസ്ഥാനത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ ആൾ ഇന്ത്യന്‍ പതാക അഴിച്ചുമാറ്റിയതടക്കമുള്ള സംഭവങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുക.

പ്രാഥമിക അന്വേഷണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ പങ്ക് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി

യുഎപിഎ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്, നിലവില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തുന്ന അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് അക്രമത്തിൽ പങ്കുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കേസ് എൻഐഎയ്ക്ക് വിട്ടത്.

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; മാധ്യമപ്രവർത്തകനെ ആക്രമിച്ചു

മാര്‍ച്ച് 19 നായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസിന് മുന്നില്‍ വലിയ പ്രതിഷേധം അരങ്ങേറിയത്. അവതാര്‍ സിങ് എന്ന ഖണ്ഡ, ഗുര്‍ചരണ്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പേർ പ്രതിഷേധത്തിൽ പങ്കാളികളായി. സംഭവത്തില്‍ ഐപിസി 109, 147, 148, 149, 1208, 448, 452, 325 എന്നീ വകുപ്പുകൾ പ്രകാരവും, യുഎപിഎ നിയമത്തിലെ 13ാം വകുപ്പ്, പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമം, ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ വീണ്ടും പ്രതിഷേധം; അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, സുരക്ഷ ശക്തമാക്കി
എന്‍ഐഎയുടെ പ്രത്യേക സംഘം വളരെ വൈകാതെ ലണ്ടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്

കഴിഞ്ഞയാഴ്ച ബ്രിട്ടണിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. എന്‍ഐഎയുടെ പ്രത്യേക സംഘം വൈകാതെ ലണ്ടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രതിഷേധത്തിന്റെ വിഡീയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയാണ് അമൃത് പാലിന് അനുകൂലമായി അവര്‍ പ്രതിഷേധിച്ചത്.

logo
The Fourth
www.thefourthnews.in