ഇരുപതാം റൗണ്ട് സൈനികതല ചര്‍ച്ചയും പരാജയം; ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കപ്പെടാൻ ഇനി എത്ര നാൾ?

ഇരുപതാം റൗണ്ട് സൈനികതല ചര്‍ച്ചയും പരാജയം; ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കപ്പെടാൻ ഇനി എത്ര നാൾ?

ഇരുപത് തവണ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടും ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ നിന്നും വ്യക്തമാകുന്നത്.

മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ സൈനിക തലത്തില്‍ നടത്തുന്ന ചര്‍ച്ചകളുടെ ഇരുപതാം റൗണ്ടും പുരോഗതിയില്ലാതെ അവസാനിച്ചു. കഴിഞ്ഞ ദിവസം നടന്ന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലും കാര്യമായ തീരുമാനങ്ങളുണ്ടാക്കാനായില്ലെന്നാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ നിന്നും വ്യക്തമാകുന്നത്.

ഒക്‌ടോബർ 9-10 തീയതികളിലായാണ്‌ അതിർത്തിയിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യത്തിന്റെയും സൈനിക ഉന്നതര്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകാഞ്ഞതിനേത്തുടര്‍ന്ന് ശീതകാലത്തും ഇരുസൈന്യവും നേര്‍ക്കുനേര്‍ 'സ്റ്റാന്‍ഡ് ഓഫ്' തുടരുമെന്നാണ് സൂചന. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണമായ സൈനിക വിന്യാസം തുടരുന്നത്. 2020 മേയില്‍ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തിനു ശേഷം മേഖലയില്‍ ഇരുസൈന്യങ്ങളും മുഖാമുഖം നില്‍ക്കുകയാണ്. ഗല്‍വാനില്‍ ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കുന്നതിനിടെ 24 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിനുശേഷം സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പല വട്ടം ഇരു രാജ്യങ്ങളുടെയും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നേരിട്ടും അല്ലാതെയും കൂടിക്കാഴ്ചകൾ മനടത്തി, പക്ഷെ ഒന്നിലും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനാകാതെ ചർച്ച പിരിയുകയായിരുന്നു.

ഇരുപതാം റൗണ്ട് സൈനികതല ചര്‍ച്ചയും പരാജയം; ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കപ്പെടാൻ ഇനി എത്ര നാൾ?
'ഉറ്റവർ എന്റെ കണ്മുന്നിൽ കിടന്ന് മരിക്കുന്നു'; ഇരുട്ടിലായ ഗാസയിലെ ആശുപത്രികളിൽ ജീവന് വേണ്ടി മല്ലിട്ട് ആയിരങ്ങൾ

തന്ത്രപ്രധാന മേഖലകളായ ഡെപ്‌സാങ്ങിന്റെയും ഡെംചോക്കിന്റെയും കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടെ ചൈനീസ് സൈനികരുടെ സാന്നിദ്ധ്യമാണ് പ്രശ്‌നത്തിനു കാരണം. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറിയാണ് ഇവിടെ ചൈനീസ് സൈനികര്‍ പട്രോളിങ് നടത്തുന്നത്. ഇതു പലകുറി ഇരുസൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചിരുന്നു. ഇവിടെ ചൈനീസ് സൈന്യം നടത്തുന്ന പട്രോളിങ് അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.

ഇന്ത്യയെ പ്രതിനിധീകരിച്ച് ലേയിലെ 14-ാം കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയും ചൈനയെ പ്രതിനിധീകരിച്ച് ദക്ഷിണ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡറുമാണ് ചര്‍ച്ചകള്‍ നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ തുടരാനും ശൈത്യകാലത്തും മേഖലയില്‍ ഇരുപക്ഷത്തെയും സൈനിക സാന്നിദ്ധ്യം തുടരുമെങ്കിലും സംഘര്‍ഷം ഒഴിവാക്കി സമാധാനം നിലനിര്‍ത്താനും തീരുമാനിച്ചാണ് ഇരുകൂട്ടരും ചര്‍ച്ച അവസാനിപ്പിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഒരാഴ്ച മുൻപായിരുന്നു ഇതിനു മുമ്പ് ഇന്ത്യ - ചൈന സൈനികതല ചര്‍ച്ച നടന്നത്. ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തർക്ക വിഷയം ഉന്നയിച്ചതായി ഇന്ത്യ അവകാശപ്പെട്ടപ്പോൾ, ചൈനയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു സംഭാഷണം നടന്നതെന്നാണ് ചൈന അവകാശപ്പെട്ടത്.

logo
The Fourth
www.thefourthnews.in