കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി

കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി

നേരത്തെ കുനോയിലെ രണ്ട് ചീറ്റകൾക്ക് റേഡിയോ കോളർ നീക്കം ചെയ്തതിന് പിന്നാലെ ഗുരുത അണുബാധ കണ്ടെത്തിയിരുന്നു

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറുകളുമായി ബന്ധപ്പെട്ട അണുബാധയെ മൂലമല്ലെന്ന് പ്രോജക്ട് ചീറ്റ മേധാവി. മാംസഭുക്കുകളെയും മൃഗങ്ങളെയും റേഡിയോ കോളറുകൾ ഉപയോഗിച്ച് ലോകമെമ്പാടും നിരീക്ഷിക്കുന്നുണ്ടെന്നും ഇത് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണെന്നും പ്രോജക്ട് ചീറ്റ മേധാവി എസ്പി യാദവ് പറഞ്ഞു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌ടി‌സി‌എ) സെക്രട്ടറി കൂടിയായ പ്രോജക്ട് ചീറ്റ ഹെഡ് എസ്പി യാദവ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി
ചീറ്റകളുടെ മരണ കാരണം അണുബാധ തന്നെ; ഇന്ത്യൻ കാലാവസ്ഥയിൽ അതിജീവനം പ്രയാസമെന്ന് വിദഗ്ധർ

“റേഡിയോ കോളർ കാരണം ചീറ്റ ചത്തുവെന്ന ആരോപണത്തിൽ യാഥാർഥ്യമില്ല. റേഡിയോ കോളറുകൾ ഇല്ലാതെ കാട്ടിൽ നിരീക്ഷണം നടത്തുക സാധ്യമല്ല,” അദ്ദേഹം പറഞ്ഞു. “നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ആകെ 20 ചീറ്റകളെ കൊണ്ടുവന്നു, അതിൽ 14 എണ്ണം പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. നാല് ചീറ്റകൾ ഇന്ത്യയിൽ പിറന്നു, അവയിലൊന്നിന് ഇപ്പോൾ ആറുമാസം പ്രായമുണ്ട്, സുഖമായിരിക്കുന്നു. കാലാവസ്ഥാ മാറ്റം മൂലമാണ് മൂന്ന് കുഞ്ഞുങ്ങളും ചത്തത്,” യാദവ് പറഞ്ഞു.

"ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളുടെ പുനരധിവാസത്തിന് ഈ മാസം ഒരു വർഷം തികയും. കഴിഞ്ഞ വർഷം സെപ്തംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ ചീറ്റകളെ കുനോയിൽ കാട്ടിലേക്ക് വിട്ടയച്ചു, ഇത് ഇന്ത്യയുടെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലെ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്നു. ഈ വർഷം മാർച്ച് മുതൽ കുനോ നാഷണൽ പാർക്കിൽ ഒമ്പത് ചീറ്റകൾ ചത്തു. വേട്ടയാടലോ മറ്റ് ആക്രമണങ്ങളോ മൂലം കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റയും ചത്തിട്ടില്ല'' - യാദവ് പറഞ്ഞു. വേട്ടയാടലോ, അക്രമണങ്ങളോ, വിഷബാധയേറ്റോ ഒരു ചീറ്റ പോലും ചത്തിട്ടില്ല. മനുഷ്യരുടെ ഇടപെടലും ഒരു ചീറ്റ പോലും ചാവാൻ കാരണമായിട്ടില്ല” - അദ്ദേഹം പറഞ്ഞു.

കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി
'കാര്യക്ഷമമായ നിരീക്ഷണവും മെച്ചപ്പെട്ട പരിപാലനവും ചീറ്റകളുടെ മരണം ഒഴിവാക്കിയേനേ'; വീഴ്ച പറ്റിയെന്ന് വിദേശവിദഗ്ധർ

ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ തത്സമയം ചീറ്റയുടെ ചലനങ്ങൾ ട്രാക്കുചെയ്യാൻ ഓരോ ചീറ്റകളിലും റേഡിയോ കോളറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുനോ നാഷണൽ പാർക്കിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ വിപുലമായ ശൃംഖലയിലൂടെയാണ് തുടർച്ചയായ നിരീക്ഷണം നടത്തുന്നത്.

ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾ തുടർച്ചയായി ചത്തൊടുങ്ങുന്നത് തടയാൻ മൊത്തം ആറ് ചീറ്റകളുടെ റേഡിയോ കോളർ നീക്കം ചെയ്തിരുന്നു

നേരത്തെ കുനോയിലെ രണ്ട് ചീറ്റകൾക്ക് റേഡിയോ കോളർ നീക്കം ചെയ്തതിന് പിന്നാലെ ഗുരുതരമായ അണുബാധ കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾ തുടർച്ചയായി ചത്തൊടുങ്ങുന്നത് തടയാൻ മൊത്തം ആറ് ചീറ്റകളുടെ റേഡിയോ കോളർ നീക്കം ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിനാണ് അണുബാധ കണ്ടെത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in