ഗുജറാത്തിലെ വാദ്‌നഗറില്‍ ആശുപത്രി ഉദ്ഘാടനം നടത്തുന്ന നരേന്ദ്ര മോദി
ഗുജറാത്തിലെ വാദ്‌നഗറില്‍ ആശുപത്രി ഉദ്ഘാടനം നടത്തുന്ന നരേന്ദ്ര മോദി

ഗുജറാത്തിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചിട്ട് 29 വര്‍ഷം; വന്‍കിട ബിസിനസുകാരെ സഹായിക്കാനെന്ന് ആരോപണം

സംസ്ഥാനത്ത് ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രമാണുള്ളത്

ഗുജറാത്തില്‍ 1995-ന് ശേഷം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അമിത് ചാവ്ദയുട ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. സംസ്ഥാനത്ത് ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രമാണുള്ളത്. അഹമ്മദാബാദ്, ഭാവ്‌നഗര്‍, സൂറത്ത്, ബറോഡ, ജാംനഗര്‍, രാജ്‌കോട്ട് മെഡിക്കല്‍ കോളേജുകളാണ് സര്‍ക്കാരിന്റേതായി ഉള്ളത്. രാജ്‌കോട്ടില്‍ ഒരു എയിംസും പ്രവര്‍ത്തിക്കുന്നുണ്ട്. 2020-ലാണ് എയിംസ് പ്രവര്‍ത്തനം ആരംഭിച്ചത്.

2022-23 വര്‍ഷത്തില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പോലും അനുമതി നല്‍കിയിട്ടില്ല. അതേസമയം, നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 508 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ളത്.

ഗുജറാത്തിലെ വാദ്‌നഗറില്‍ ആശുപത്രി ഉദ്ഘാടനം നടത്തുന്ന നരേന്ദ്ര മോദി
ബെല്ലാരിയിൽ നിന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിയ നേതാവ്; എന്തുകൊണ്ട് ബിജെപി നസീർ ഹുസൈനെ ലക്ഷ്യം വെക്കുന്നു?

മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലും നിര്‍മ്മിച്ചിട്ടില്ലെങ്കിലും ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു.

2027-ഓടെ പിജി സീറ്റ് ഉള്‍പ്പെടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 12,200 ആയി വര്‍ധിപ്പിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. വന്‍കിട ബിസിനസുകാരെ സഹായിക്കാനാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കാത്തതിന് പിന്നിലെ കാരണമെന്ന് അമിത് ചവ്ദ ആരോപിച്ചു.

'ഗുജറാത്ത് മോഡല്‍' വികസനം പ്രചാരണായുമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഗുജറാത്തില്‍ ആതുരസേവന മേഖലയില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് മോദിയുടെ നേതൃത്വത്തില്‍ നടത്തിയത് എന്നായിരുന്നു ബിജെപി പ്രചാരണം. ഇപ്പോഴും മോദി തന്റെ പ്രസംഗത്തില്‍ 'ഗുജറാത്ത് മോഡല്‍ വികസനം' പരാമര്‍ശിക്കാറുണ്ട്.

logo
The Fourth
www.thefourthnews.in