ബോംബ് ഭീഷണി വ്യാജം; മോസ്‌കോ-ഗോവ വിമാനം യാത്ര തുടരും

ബോംബ് ഭീഷണി വ്യാജം; മോസ്‌കോ-ഗോവ വിമാനം യാത്ര തുടരും

ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു

ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കിയ മോസ്കോ-ഗോവ വിമാനത്തിൽ ബോംബോ, സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. പത്ത് മണിയോടെ വിമാനം ഗോവയിലേക്ക് തിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ എല്ലാ യാത്രക്കാരുടെയും ബാഗുകൾ എൻഎസ്ജി പരിശോധിച്ചതായി ജാംനഗർ എസ്പി അറിയിച്ചു.

ജീവനക്കാർ അടക്കം 240-ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി പരിശോധിക്കുകയായിരുന്നു. റഷ്യന്‍ വിമാനക്കമ്പനിയായ അസൂര്‍ എയറിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റഷ്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ നടന്‍ ഓസ്‌കാര്‍ കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു.

ബോംബ് ഭീഷണി വ്യാജം; മോസ്‌കോ-ഗോവ വിമാനം യാത്ര തുടരും
ബോംബ് ഭീഷണി; മോസ്‌കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കി, യാത്രികര്‍ സുരക്ഷിതര്‍

ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം ജാംനഗറില്‍ ഇറങ്ങിയത്. ഗോവയിലെ ദാബോലിം വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഭീഷണിക്ക് പിന്നാലെ ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിരുന്നു. 

logo
The Fourth
www.thefourthnews.in