അഞ്ച് വര്‍ഷം, 35000ത്തില്‍ പരം മരണങ്ങള്‍; രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന എസ് സി / എസ് ടി വിദ്യാർഥികളുടെ എണ്ണം വർധിച്ചു

അഞ്ച് വര്‍ഷം, 35000ത്തില്‍ പരം മരണങ്ങള്‍; രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന എസ് സി / എസ് ടി വിദ്യാർഥികളുടെ എണ്ണം വർധിച്ചു

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2019ൽ 10,335 എസ് സി/എസ് ടി വിദ്യാർഥികളാണ് ആത്മത്യ ചെയ്തത്. ഇത് തൊട്ടടുത്ത വർഷം 12,526 ആയും 2021ൽ 13,089 ആയും വർധിച്ചിരുന്നു

രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന എസ് സി/എസ് ടി വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതായി സർക്കാർ കണക്കുകൾ. 2019 മുതൽ 2021 വരെയുള്ള കണക്കുകളാണ് നിലവിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. അതുപ്രകാരം 35,950 പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളാണ് മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ ആത്മഹത്യ ചെയ്തിരിക്കുന്നത്.

2011നും 2021നും ഇടയിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 70 ശതമാനം വർദ്ധിച്ചതായി നേരത്തെ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു

അതേസമയം, രാജ്യത്ത് സാമൂഹിക വിവേചനം മൂലം ആത്മഹത്യ ചെയ്ത എസ്‌സി, എസ്ടി വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ച് ഒരു വിവരം ലഭ്യമല്ലെന്ന് ഡിസംബർ അഞ്ചിന് ന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി ലോക്സഭയിൽ പറഞ്ഞു. സാമൂഹിക വിവേചനം മൂലം ആത്മഹത്യ ചെയ്ത എസ്‌സി/എസ്ടി വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ച് ജനതാദൾ (യുണൈറ്റഡ്) നേതാവ് ഡോ അലോക് കുമാർ സുമന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ് സെൽ, എസ് സി / എസ്ടി വിദ്യാർഥികളുടെ സെൽ, തുല്യാവസര സെൽ, സ്റ്റുഡന്റസ് ഗ്രീവൻസ് സെൽ എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും നാരായണസ്വാമി മറുപടിയിൽ പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷം, 35000ത്തില്‍ പരം മരണങ്ങള്‍; രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന എസ് സി / എസ് ടി വിദ്യാർഥികളുടെ എണ്ണം വർധിച്ചു
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠനമുപേക്ഷിച്ചത് 13,000 വിദ്യാര്‍ഥികൾ; ഒന്‍പതിനായിരം പേർ എസ് സി-എസ് ടി വിഭാഗക്കാർ

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2019ൽ 10,335 എസ് സി/എസ് ടി വിദ്യാർഥികളാണ് ആത്മത്യ ചെയ്തത്. ഇത് തൊട്ടടുത്ത വർഷം 12,526 ആയും 2021ൽ 13,089 ആയും വർധിച്ചിരുന്നു. 2021ൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്. 1834 പേരാണ് ഒരൊറ്റ വർഷം സ്വയം ജീവനൊടുക്കിയത്. ലക്ഷദ്വീപാണ് ഈ പട്ടികയിൽ ഏറ്റവും പുറകിലുള്ളത്. മേല്പറഞ്ഞ മൂന്ന് വർഷങ്ങളിലും ഒരു വിദ്യാർഥി പോലും ലക്ഷദ്വീപിൽ ആത്മഹത്യ ചെയ്തിട്ടില്ല.

2011നും 2021നും ഇടയിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 70 ശതമാനം വർദ്ധിച്ചതായി നേരത്തെ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ മൊത്തം ആത്മഹത്യാ ഇരകളിൽ വിദ്യാർഥികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

അഞ്ച് വര്‍ഷം, 35000ത്തില്‍ പരം മരണങ്ങള്‍; രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന എസ് സി / എസ് ടി വിദ്യാർഥികളുടെ എണ്ണം വർധിച്ചു
എസ്‍സി - എസ്‍ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യത്ത് വൻ വർധന; സ്ത്രീകള്‍ക്ക് നേരെ അതിക്രമം കൂടുതല്‍ രാജസ്ഥാനിൽ

ഈ വർഷം ഫെബ്രുവരിയിൽ ഐഐടി ബോംബെയിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥി ദർശൻ സോളങ്കി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം, കാമ്പസിൽ നിരവധി വിദ്യാർഥികൾക്ക് ജാതിവിവേചനം നേരിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വർഷം മദ്രാസ് ഐ ഐ ടിയിലെ രണ്ട് വിദ്യാർഥികളും ആത്മഹത്യ ചെയ്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)  

logo
The Fourth
www.thefourthnews.in