ഒഡിഷ ട്രെയിന്‍ ദുരന്തം; 40 യാത്രക്കാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന്
റിപ്പോര്‍ട്ട്

ഒഡിഷ ട്രെയിന്‍ ദുരന്തം; 40 യാത്രക്കാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് റിപ്പോര്‍ട്ട്

മരിച്ച നാല്‍പതോളം പേരുടെ ശരീരത്തില്‍ വലിയ ക്ഷതങ്ങളോ പരിക്കുകളോ ഉണ്ടായിരുന്നില്ല

ഒഡീഷയിലെ ബാലസോര്‍ ട്രെയിനപകടത്തില്‍ മരിച്ചവര്‍ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റിരുന്നതായി റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട കോറോമാണ്ടല്‍ എക്സ്പ്രസിലെ 40 യാത്രക്കാര്‍ക്കെങ്കിലും വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നാണ് നിഗമനം. ഇവരുടെ ശരീരത്തില്‍ വലിയ ക്ഷതങ്ങളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ഇതാണ് വൈദ്യൂതാഘാതമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ബാലസോര്‍ റെയില്‍വെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റോമണ്ഡൽ എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികൾക്കു മുകളിലേക്ക് യശ്വന്ത്പൂർ–ബെംഗളൂരു ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്പികൾ പൊട്ടിയത്.

അപകടത്തില്‍പ്പെട്ട കംപാർട്ട്മെന്റുകൾക്ക് മുകളിലേക്ക് വൈദ്യുത കമ്പികൾ വീണത് അപകടത്തിന്റെവ്യാപ്തി കൂട്ടിയെന്നാണ് റെയിൽവേ പോലീസ് കഴിഞ്ഞ ദിവസം സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കോറമണ്ഡൽ എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികൾക്കു മുകളിലേക്ക് യശ്വന്ത്പൂർ–ബെംഗളൂരു ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്പികൾ പൊട്ടിയത്.

നേരത്തെ ഒഡിഷ പോലീസിന്റെ ചുമതലയിലുണ്ടായിരുന്ന കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്

അതേസമയം, ടെയിന്‍ അപകടത്തില്‍ റെയില്‍വെ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ ബാലസോറിലെ അപകടസ്ഥലത്ത് സിബിഐ അന്വേഷണ സംഘമെത്തുകയും സ്ഥിതിഗതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അശ്രദ്ധ മൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിന് ഐപിസിയിലെയും റെയിൽവേ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ഒഡിഷ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിതതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അപകടത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. നിലവിൽ അപകടവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളും മൊഴികളും ശേഖരിക്കുകയാണ് സിബിഐ. തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ കൃത്രിമം നടത്തിയതും അട്ടിമറിയുമാണ് രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ട അപകടത്തിന് കാരണം എന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in