36 വർഷത്തെ പ്രവർത്തനമവസാനിപ്പിച്ച് ഐഎൻഎസ് മഗർ; ഇനി കൊച്ചിയിൽ വിശ്രമം

36 വർഷത്തെ പ്രവർത്തനമവസാനിപ്പിച്ച് ഐഎൻഎസ് മഗർ; ഇനി കൊച്ചിയിൽ വിശ്രമം

കൊച്ചി നാവികസേനാ ആസ്ഥാനത്താണ് ഡീകമ്മീഷൻ ചടങ്ങ് നടന്നത്
Published on

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന പടക്കപ്പല്‍ ഐഎന്‍എസ് മഗര്‍ ഡീകമ്മീഷന്‍ ചെയ്തു.

പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പല്‍ ഇനി കൊച്ചിയിലെ നാവികാസ്ഥാനത്ത് വിശ്രമിക്കും

ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ ഇന്ത്യൻ പടക്കപ്പലാണ് ഐഎൻഎസ് മഗർ

36 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മഗര്‍ അവസാനമായി നങ്കൂരമിട്ടത്

കൊച്ചിയിലെ നാവിക സേനസ്ഥാനത്താണ് ഡീകമ്മീഷന്‍ ചടങ്ങ് നടന്നത്.

വിവിധ ഘട്ടങ്ങളില്‍ മഗറില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിനും ഡീ കമ്മീഷന്‍ ചടങ്ങ് വേദിയായി.

1987 ജൂലൈ 18 ന് കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് മഗര്‍, 2018 ല്‍ പരിശീലന കപ്പലാക്കി മാറ്റി.

2004 ലെ സുനാമികാലത്ത് 1,300 പേരെ രക്ഷപ്പെടുത്തിയ ദൗത്യത്തിലും കോവിഡ് കാലത്ത് 4000 പേരെ രാജ്യത്തേക്ക് തിരികെ എത്തിച്ച ഓപ്പറേഷന്‍ സമുദ്രസേതുവിലും നിര്‍ണായക പങ്കുവഹിച്ചു

വിവിധ സംയുക്ത സൈനിക അഭ്യാസങ്ങളിലും ഐഎന്‍എസ് മഗര്‍ പങ്കാളിയായിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in