കുതിച്ചുയര്‍ന്ന് സവാള വില; ഉത്തരേന്ത്യയില്‍ വിലക്കയറ്റം രൂക്ഷം

കുതിച്ചുയര്‍ന്ന് സവാള വില; ഉത്തരേന്ത്യയില്‍ വിലക്കയറ്റം രൂക്ഷം

നവരാത്രി കഴിഞ്ഞതോടെ ഡൽഹിയിൽ ഉള്ളിയുടെ വില 80 രൂപ കടന്നു, കേരളത്തില്‍ കഴിഞ്ഞയാഴ്ച 34 ആയിരുന്നത് ഉള്ളി വില 53 ആയി

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് സവാള വില കുതിച്ചുയരുന്നു. ദീപാവലി ഉത്സവ സീസണിലേക്ക് കടക്കുന്നതിനിടെ ഉത്തരേന്ത്യയില്‍ സവാള വില ഇരട്ടയിയോളമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആണ് സവാള വില കുത്തനെ ഉയര്‍ന്നത്. കേരളത്തിലും സവാള വില കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപത് രൂപയോളം വര്‍ധിച്ചു.

ഗാർഹിക ബജറ്റിനെ ബാധിക്കുന്ന തലത്തിൽ മൂന്നു ദിവസം കൊണ്ടാണ് ഉള്ളിയുടെ വില ഇരട്ടിയായത്

ഡൽഹിയിൽ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതൽ 30 രൂപയായിരുന്ന ഉള്ളിവില നവരാത്രി ആഘോഷങ്ങൾ കഴിഞ്ഞതോടെ കിലോയ്ക്ക് 60 രൂപ വരെയായി ഉയർന്നു. ഗാർഹിക ബജറ്റിനെ ബാധിക്കുന്ന തലത്തിൽ മൂന്നു ദിവസം കൊണ്ടാണ് ഉള്ളിയുടെ വില ഇരട്ടിയായത്. വരും ദിവസങ്ങളിൽ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തൽ. ഡൽഹിയിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളിലെ ഉള്ളി ലഭ്യതക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു. ഉള്ളിയുടെ ലഭ്യത മാർക്കറ്റുകളിൽ കുറഞ്ഞതോടെയാണ് മൂന്ന് ദിവസത്തിനിടെ ഉള്ളിവില 70 വരെ ഉയർന്നതെന്ന് ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ഇന്ധന വിലയും പാചകവാതക വിലയും കൂട്ടിയതിനു പിന്നാലെയാണ് വില കുതിച്ചുയര്‍ന്നത്.

കുതിച്ചുയര്‍ന്ന് സവാള വില; ഉത്തരേന്ത്യയില്‍ വിലക്കയറ്റം രൂക്ഷം
ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആശ്വാസം; ഗാർഹിക പാചകവാതക സിലിണ്ടറിന് വിലകുറയും

മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളവെടുപ്പ് വൈകിയതും വില ഉയരാന്‍ കാരണമായെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഡൽഹിക്ക് പുറമെ രാജ്യത്തെ മറ്റ് വിപണികളിലും ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. കർണാടകയിൽ നിരക്ക് 50 ശതമാനത്തോളം ഉയർന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂരിലുള്ള കാർഷികോത്പന്ന മാർക്കറ്റിൽ വില കിലോയ്ക്ക് 70 രൂപയിൽ എത്തിയതായാണ് വിവരം. അതേസമയം കേരളത്തിൽ, കഴിഞ്ഞയാഴ്ച 34 രൂപയായിരുന്ന ഉള്ളിവില ഈയാഴ്ച 53 ആയി ഉയർന്നു. ദിപാവലി പോലുള്ള ഉത്സവങ്ങൾ വരാനിരിക്കെ ഗാർഹിക ആവശ്യസാധനകളുടെ വിലക്കയറ്റം സാധാരണക്കാരെ സാരമായി ബാധിക്കും.

വില നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സർക്കാർ അഞ്ച് ലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. 2023-24 സാമ്പത്തിക വർഷത്തിൽ, ഉപഭോക്തൃകാര്യ മന്ത്രാലയം എൻസിസിഎഫ് , എൻഎഎഫ്ഇഡി എന്നിവയിലൂടെ അഞ്ച് ലക്ഷം ടണ്ണിന്‍റെ 'ബഫർ സ്റ്റോക്ക്' നിലനിർത്തിയിട്ടുണ്ട്, വരും ദിവസങ്ങളിൽ രണ്ട് ലക്ഷം ടൺ ഉള്ളി കൂടി വാങ്ങാൻ പദ്ധതിയിടുന്നതായി അധികൃതര്‍ പറയുന്നു. ഉള്ളിവില ഉയർന്നതുമൂലം, സാധാരണക്കാർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രം സബ്സിഡി പ്രത്യാപിച്ചിരുന്നു. ചില്ലറ വിപണിക്ക് ആശ്വാസമായി കിലോയ്ക്ക് 25 രൂപ വരെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാണ് കേന്ദ്രം നടപടിയെടുത്തിട്ടുള്ളത്.

logo
The Fourth
www.thefourthnews.in