'സ്റ്റാന്‍ സ്വാമിക്ക് ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചത് വേദനിപ്പിക്കുന്നത്'; തുറന്ന കത്തുമായി ഗൗതം നവ്ലാഖ

'സ്റ്റാന്‍ സ്വാമിക്ക് ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചത് വേദനിപ്പിക്കുന്നത്'; തുറന്ന കത്തുമായി ഗൗതം നവ്ലാഖ

തനിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും മറ്റ് വിചാരണത്തടവുകാരുടെ അവസ്ഥയിൽ സങ്കടമുണ്ടെന്ന് ഗൗതം നവലാഖ

നീതി വിദൂര സ്വപ്‌നമാകുന്നുവെന്നതാണ് ജനാധിപത്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍ അസ്വസ്ഥനാക്കുന്നുവെന്ന് ഗൗതം നവ്ലാഖ. ഫാദര്‍ സ്റ്റാന്‍ സ്വാമിക്കു ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചതു വേദനിപ്പിക്കുന്ന കാര്യമാണെന്നും നവ്‌ലാഖ തുറന്ന കത്തിൽ പറഞ്ഞു. ഭീമാ കൊറേഗാവ് കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനുപി പിന്നാലെയാണ് നവ്‌ലാഖ തുറന്ന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേസില്‍ കുറ്റാരോപിതനായി ജയിലിലും തുടർന്ന് ഒന്നര വർഷമായി വീട്ടുതടങ്കലിലും കഴിയുകയായിരുന്ന ഗൗതം നവ്ലാഖയ്ക്ക് കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ചത്. തന്റെ കാര്യത്തിൽ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും മറ്റ് വിചാരണത്തടവുകാരുടെ അവസ്ഥയില്‍ സങ്കടമുണ്ടെന്ന് നവ്‌ലാഖ വ്യക്തമാക്കി.

ഗൗതം നവ്ലാഖ
ഗൗതം നവ്ലാഖ

വിചാരണത്തടവുകാരുടെ ജീവിതത്തില്‍നിന്ന് ഒരുപാട് വര്‍ഷങ്ങളാണ് തട്ടിയെടുക്കപ്പെടുന്നത്. വിചാരണത്തടവുകാർ മാത്രമല്ല, അവരുടെ കുടുംബങ്ങളും ദുരിതമനുഭവിക്കുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കു ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചതു കത്തിൽ ചൂണ്ടിക്കാട്ടിയ നവ്ലാഖ, മരണാനന്തരം മാത്രമേ മോചനം ലഭിക്കുകയുള്ളൂവെന്നതു വേദനിപ്പിക്കുന്നതാണെന്നു കൂട്ടിച്ചേര്‍ത്തു.

തനിക്ക് വീട്ടുതടങ്കലിനുള്ള സൗകര്യം ഒരുക്കിത്തന്ന സിപിഎമ്മിനും ബി ടി രണദിവെ ട്രസ്റ്റിനും നവ്ലാഖ കത്തിൽ നന്ദി പറഞ്ഞു. നീതിക്കായി പോരാടാന്‍ ധൈര്യം നല്‍കിയ അഭിഭാഷകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, ബോബ് മാര്‍ലിയുടെ കവിത പങ്കുവെച്ചാണ് കത്ത് അവസാനിപ്പിച്ചത്.

'സ്റ്റാന്‍ സ്വാമിക്ക് ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചത് വേദനിപ്പിക്കുന്നത്'; തുറന്ന കത്തുമായി ഗൗതം നവ്ലാഖ
ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

കത്തിന്റെ പൂര്‍ണരൂപം

''ബോംബെ ഹൈക്കോടതി എനിക്ക് അനുവദിച്ച ജാമ്യം ശരിവെച്ച സുപ്രീം കോടതിക്കു നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് കാത്തിരിപ്പിനുശേഷമാണ് ജാമ്യം ലഭിച്ചതെങ്കിലും അതിനെ വിലമതിക്കുന്നു.

എന്റെ കാര്യത്തില്‍ സന്തോഷമുണ്ടെങ്കിലും വിവിധ കേസുകളിൽ കുടുങ്ങിക്കിടക്കുന്ന വിമത ശബ്ദമുയർത്തിയ മറ്റു നിരവധി പേരുടെ വിധിയിൽ ഞാൻ ദുഃഖിതനാണ്. എന്നോ അവസാനിക്കുന്ന വിചാരണ കാത്ത് തടവിൽ കഴിയുന്ന ഞങ്ങളുടെ ജീവിതത്തിന്റെ വർഷങ്ങളാണ് തട്ടിയെടുത്തത്.

'സ്റ്റാന്‍ സ്വാമിക്ക് ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചത് വേദനിപ്പിക്കുന്നത്'; തുറന്ന കത്തുമായി ഗൗതം നവ്ലാഖ
'വീട്ടുതടങ്കലിന്റെ സുരക്ഷാ ചെലവ് നൽകണം, സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിയാനാകില്ല': ഗൗതം നവ്‌ലാഖയോട് സുപ്രീം കോടതി

പ്രിയപ്പെട്ടവരുമായി വേര്‍പിരിയേണ്ടി വരുന്നതിനാല്‍ വിചാരണത്തടവുകാരുടെ കുടുംബാംഗങ്ങളും ഒരുപാട് അനുഭവിക്കുന്നുണ്ട്. അവരുടെ ജീവിതവും ദുഃസഹമാകുന്നു. യാഥാർത്ഥ്യം അപൂർവമായി അംഗീകരിക്കപ്പെടുകയും അപൂർവമായി പരിഹരിക്കപ്പെടുകയും ചെയ്യുന്നു. നീതി ഒരു വിദൂര സ്വപ്‌നമാകുന്നുവെന്നതാണ് ജനാധിപത്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കുന്നത്.

അമിതഭാരം അനുഭവിക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്കു വേഗത്തിലും നീതിയുക്തവുമായി വിചാരണ നടത്താന്‍ സാധിക്കുന്നില്ല. ഒരു ദിവസം പോലും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതു വളരെ വലുതാണെന്ന പ്രഖ്യാപനം നീതിന്യായ വ്യവസ്ഥയിൽനിന്നുണ്ടാവുമെ്നന് തടവുകാരനെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ഇതൊരു വാഗ്ദാനമായി വിചാരണത്തടവുകാര്‍ മുറുകെപ്പിടിക്കുന്നുണ്ട്.

കൂടുതൽ സ്വതന്ത്രമായി ശ്വസിക്കാനും ഏറ്റവും പ്രിയപ്പെട്ടവരെ കാണാനും സാധിച്ചതിലും സന്തോഷമുണ്ടെങ്കിലും മറ്റുള്ളവർ ഇപ്പോഴും അനിശ്ചിതത്വത്തിന്റെ വീര്‍പ്പുമുട്ടലിലാണെന്ന ബോധ്യമുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിക്കു ജീവിച്ചിരിക്കുമ്പോള്‍ ജാമ്യം നിഷേധിച്ചതും മരണാനന്തരം മാത്രമേ മോചനം ലഭിക്കൂയെന്നതും വേദനിപ്പിക്കുന്നു.

ഒന്നര വർഷം നീണ്ട എന്റെ വീട്ടുതടങ്കല്‍ സാധ്യമാക്കിയത് സിപിഎമ്മിന്റെയും ബി ടി രണദിവെ ട്രസ്റ്റിന്റെയും മഹാമനസ്കതയാണ്. മറ്റെല്ലാ മാര്‍ഗങ്ങളും നിഷ്ഫലമായപ്പോള്‍ എനിക്കും ജീവിത പങ്കാളി സഹ്ബ ഹുസൈനും അഭയം നല്‍കിയത് അവരാണ്. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ ഒന്നര വർഷം എന്നോട് നല്ല രീതിയിൽ പെരുമാറിയ നവി മുബൈയിലെ പോലീസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഓർക്കുന്നു. ഞാനും സഹ്ബയും ഈ പെരുമാറ്റത്തെ പ്രശംസിക്കുന്നു.

കൂടെ നിന്ന അഭിഭാഷകര്‍, സുഹൃത്തുക്കള്‍, ആക്ടിവിസ്റ്റുകള്‍, കൂടെനിന്ന സ്വതന്ത്ര മാധ്യമങ്ങള്‍ എന്നിവരോട് നന്ദി പറയുന്നു. അവരുടെ സ്‌നേഹവും ഐക്യദാര്‍ഢ്യവുവുമാണ് തടങ്കലിൽനിന്ന് പുറത്തുകടക്കാനുള്ള അഗ്നിപരീക്ഷയിൽ എനിക്ക് ഊര്‍ജമായത്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായിരിക്കുന്നു... ''

ഭീമ കൊറേഗാവ് കേസിൽ ഉടൻ വിചാരണ ഉടന്‍ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി, പ്രായം പരിഗണിച്ചാണ് നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ചത്. നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എന്‍ഐഎയുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

logo
The Fourth
www.thefourthnews.in