അദാനി വിഷയത്തില്‍  ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്

അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്

അദാനി ഗ്രൂപ്പിന് എതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം.

അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രക്ഷുബ്ധമായി പാലര്‍ലമെന്റ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതോടെ ഇരുസഭകളും നേരത്തെ പിരിഞ്ഞു.

ഇന്ത്യയിലെ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നും പ്രതിപക്ഷം

അദാനി ഗ്രൂപ്പിന് എതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം. വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. അല്ലെങ്കില്‍ സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയെ നിയോഗിക്കണം എന്നുമാണ് പ്രതിപക്ഷ ആവശ്യം. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.

അദാനി വിഷയത്തില്‍  ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്
'നിക്ഷേപകരുടെ താത്പര്യം പരമപ്രധാനം'; എഫ് പി ഒ പിന്‍വലിച്ചത് ധാര്‍മിക നടപടിയെന്ന് അദാനി

എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ സഭാധ്യക്ഷന്‍മാര്‍ തള്ളിയതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. തെളിവില്ലാത്ത ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ ആവശ്യം നിരാകരിച്ചത്. ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പ്രതിപക്ഷ ആവശ്യം നിരസിച്ചത്. തുടര്‍ന്ന് പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും നീക്കത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.

അദാനി വിഷയത്തില്‍  ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്
നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്; 20,000 കോടി രൂപയുടെ എഫ് പി ഒ റദ്ദാക്കി; നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും

അദാനി വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഒന്‍പത് പാര്‍ട്ടികളായിരുന്നു നോട്ടീസ് നല്‍കിയത്. ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് എതിരെ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച രാവിലെ യോഗം ചേരുകും ചെയ്തിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങി 13 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in