മണിപ്പൂർ: രാജ്യസഭയിൽ  
ഏത് ചട്ടത്തിന് കീഴിലും ചർച്ചയ്ക്കൊരുങ്ങി പ്രതിപക്ഷം; അവസാന ദിവസം ചർച്ചയെന്ന നിർദേശത്തോട് എതിർപ്പ്

മണിപ്പൂർ: രാജ്യസഭയിൽ ഏത് ചട്ടത്തിന് കീഴിലും ചർച്ചയ്ക്കൊരുങ്ങി പ്രതിപക്ഷം; അവസാന ദിവസം ചർച്ചയെന്ന നിർദേശത്തോട് എതിർപ്പ്

നിലപാട് വ്യക്തമാക്കാനാവശ്യമായ സമഗ്രമായ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം

സഭാ സ്തംഭനം തുടർച്ചയായ പശ്ചാത്തലത്തിൽ മണിപ്പൂർ വിഷയത്തില്‍ തന്ത്രപരമായ നിലപാടിലേക്ക് ചുവടുമാറ്റാനൊരുങ്ങി പ്രതിപക്ഷം. രാജ്യസഭയിൽ ചട്ടം 267ന് കീഴിൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന നിലപാടിൽ നിന്ന് പ്രതിപക്ഷം അയഞ്ഞു. ഏത് ചട്ടത്തിന് കീഴിലായാലും മണിപ്പൂർ ചർച്ച ചെയ്യാനൊരുക്കമാണെന്ന നിലപാടിലാണ് ഇപ്പോൾ പ്രതിപക്ഷം. എന്നാൽ നിലപാട് വ്യക്തമാക്കാനാവശ്യമായ സമഗ്രമായ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന ആവശ്യം അവർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് ചർച്ച വയ്ക്കാമെന്ന ഭരണപക്ഷത്തിന്റെ നിലപാടിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല.

മണിപ്പൂർ: രാജ്യസഭയിൽ  
ഏത് ചട്ടത്തിന് കീഴിലും ചർച്ചയ്ക്കൊരുങ്ങി പ്രതിപക്ഷം; അവസാന ദിവസം ചർച്ചയെന്ന നിർദേശത്തോട് എതിർപ്പ്
ഡൽഹി ബിൽ ശബ്ദ വോട്ടോടെ പാസാക്കി ലോക്സഭ; ആംആദ്മി എംപി സുശീൽകുമാർ റിങ്കുവിന് സസ്പെൻഷൻ

ചട്ടം 267 പ്രകാരം തന്നെ ചർച്ച വേണമെന്ന ആവശ്യമായിരുന്നു രാജ്യസഭയിൽ പ്രതിപക്ഷം ഇതുവരേയും ഉന്നയിച്ചത്. ചട്ടം 176 പ്രകാരം ചർച്ചയാകാമെന്ന നിലപാടിൽ ഭരണപക്ഷവും. വിഷയം ഏതെങ്കിലും വിധത്തിൽ ചർച്ച ചെയ്ത് സഭാ സ്തംഭനം ഒഴിവാക്കണമെന്ന നിലപാട് പ്രതിപക്ഷ നിരയിൽ വലിയൊരു പക്ഷത്തിനുണ്ട്. നിലപാടുകൾ രാജ്യത്തെ അറിയിക്കാൻ ചർച്ച നടക്കേണ്ടതുണ്ടെന്ന നിലപാട് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ അടക്കമുള്ളവർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ സമഗ്ര ചർച്ചയ്ക്ക് അവസമൊരുങ്ങണമെന്ന ആവശ്യം അവർ എടുത്തുപറയുന്നു.

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറും പ്രതിപക്ഷ കക്ഷികളുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന ആവശ്യത്തിൽനിന്ന് പിന്മാറണമെന്നും സമഗ്ര ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

സഭാ സ്തംഭനം ഉപയോഗപ്പെടുത്തി ഭരണകക്ഷി അവർക്ക് ആവശ്യമായ ബില്ലുകളെല്ലാം പാസാക്കിയെടുക്കുന്നുവെന്ന വിഷയവും പ്രതിപക്ഷത്തിന് മുന്നിലുണ്ട്. കൃത്യമായ ചർച്ചയ്ക്കോ നിലപാട് പ്രഖ്യാപനത്തിനോ പ്രതിപക്ഷത്തിന് അവസരം ലഭിക്കാതെ പോകുന്നത് തിരിച്ചടിയാകും. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജനാധിപത്യപരമായ ഒരു മധ്യസ്ഥതയ്ക്ക് പ്രതിപക്ഷം തയ്യാറാകുന്നത്. രാജ്യസഭയിൽ വോട്ടെടുപ്പിന് അനുമതി നൽകുന്ന ചട്ടം 167ന് കീഴിൽ ചർച്ച വയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ ചർച്ചകളിൽ തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ചർച്ച വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

ലോക്സഭാ നടപടികൾ തുടർച്ചയായി തടസപ്പെട്ടതോടെ കഴിഞ്ഞദിവസം സ്പീക്കർ ഓംബിർള സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വ്യാഴാഴ്ചയും സ്പീക്കർ സഭയിലെത്തിയില്ല. രാജേന്ദ്ര അഗർവാളാണ് സഭാ നടപടികൾ നിയന്ത്രിച്ചിരുന്നത്. സ്പീക്കറാണ് സഭാ നാഥനെന്നും സഭയിൽ വരാതിരിക്കരുതെന്നും രാജേന്ദ്ര അഗർവാൾ വഴി ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സന്ദേശം കൈമാറിയിരുന്നു.

ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഓഗസ്റ്റ് എട്ടിന് ചർച്ചയ്ക്കെടുക്കും. 8,9 തീയതികളിൽ ചർച്ചയും 10ന് മറുപടിയുമുണ്ടാകുമെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in