'രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തി'; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും

'രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തി'; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും

വി ഡി സവർക്കറിന്റെ ജന്മദിനമായ മെയ് 28 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തതും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി

ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആരാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നത് സംബന്ധിച്ച വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷ പാർട്ടികൾ. കൂടാതെ വി ഡി സവർക്കറിന്റെ ജന്മദിനമായ മെയ് 28 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തതും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. ഇപ്പോഴിതാ രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.

2020 ഡിസംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രഖ്യാപിച്ചത് മുതല്‍ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്നിരുന്നത്. ക‍ർഷകരുടെ പ്രതിഷേധവും കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്ന സാഹചര്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി കോൺഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും തറക്കല്ലിടൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ശിലാസ്ഥാപനം പ്രധാനമന്ത്രി തന്നെയാണ് നിർവഹിച്ചത്.

'രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തി'; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും
'പ്രധാനമന്ത്രിയല്ല, പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്': രാഹുല്‍ ഗാന്ധി

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ സര്‍വാധികാരിയായ രാഷ്ട്രപതിയാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനേയും അവരുടെ മുൻഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും ക്ഷണിക്കാത്തതില്‍ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ ഭരണഘടനാപരമായ ഔചിത്യങ്ങളോട് തുടര്‍ച്ചയായി അനാദരവ് കാണിക്കുകയാണെന്നും ബിജെപി-ആർഎസ്എസ് സർക്കാരിന് കീഴിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി മാറിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

'രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തി'; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും
'പ്രധാനമന്ത്രിയല്ല, പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്': രാഹുല്‍ ഗാന്ധി

ഗോത്രവര്‍ഗത്തില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നുമുള്ളവരെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രപതിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും ഖാർഗെ ട്വിറ്ററിൽ കുറിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും പുതിയ പാർലമെന്റ് ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. സവർക്കറുടെ ജന്മവാർഷികത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നറിഞ്ഞതോടെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാഷ്രീയ നേട്ടത്തിനായി ആര്‍എസ്എസും ബിജെപിയും പാര്‍ലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. സവർക്കറുടെ ജന്മവാർഷികം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം കടുപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തുറന്നടിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ച പദ്ധതിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, സിപിഐ നേതാവ് ഡി രാജ, ആർജെഡി നേതാവ് മനോജ് കുമാർ ഝാ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് അടക്കമുള്ളവരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in