കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസവുമായി 'ഇന്ത്യ'; ഇന്ന് ലോക്സഭയിൽ ഉന്നയിക്കും

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസവുമായി 'ഇന്ത്യ'; ഇന്ന് ലോക്സഭയിൽ ഉന്നയിക്കും

ബുധനാഴ്ച ലോക്‌സഭയില്‍ ഹാജരാകണമെന്ന് എല്ലാ എംപിമാര്‍ക്കും കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി

മണിപ്പൂര്‍ വിഷയം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ'. കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി നോട്ടീസ് നൽകും. മണിപ്പൂര്‍ വിഷയത്തില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ലോക്‌സഭയില്‍ സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും, മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാമെന്നതാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം.

സഭയില്‍ ഹാജരാകണമെന്ന് എല്ലാ എംപിമാര്‍ക്കും കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. 10.30 ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി ഓഫീസില്‍ പ്രതിപക്ഷ സഖ്യം യോഗം ചേര്‍ന്നേക്കും.

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസവുമായി 'ഇന്ത്യ'; ഇന്ന് ലോക്സഭയിൽ ഉന്നയിക്കും
മണിപ്പൂര്‍ വിഷയം: ചർച്ചയ്ക്ക് തയ്യാർ, സഹകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ വർഷകാല സമ്മേളനം തുടങ്ങിയ അന്നുമുതല്‍ സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളുടെ പ്രവര്‍ത്തനം പല തവണ നിര്‍ത്തിവച്ചിരുന്നു. ഇന്നലെയും സമാനമായ നടപടികളാണ് സഭയിലുണ്ടായത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് ഇരുസഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.

വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയാറാണെന്നാണ് പ്രതിപക്ഷ നേതാക്കളായ ലോക്‌സഭയിലെ അധീര്‍ രഞ്ജന്‍ ചൗധരിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച കത്തില്‍ അമിത് ഷാ പറഞ്ഞത്

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് കത്ത് നല്‍കിയിരുന്നു. അത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

''മണിപ്പൂരിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാ പാര്‍ട്ടികളിലും നിന്നുമുള്ള സഹകരണവും ഇതിന് ആവശ്യമാണ്. ഈ സുപ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരും സഹകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''- കത്തിന്റെ പകര്‍പ്പ് പങ്കുവച്ച് അമിത് ഷാ ട്വീറ്റ് (എക്സ്) ചെയ്തു. വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നാണ് പ്രതിപക്ഷ നേതാക്കളായ ലോക്‌സഭയിലെ അധീര്‍ രഞ്ജന്‍ ചൗധരിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച കത്തില്‍ അമിത് ഷാ പറയുന്നത്.

'ഇന്ത്യ'യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ നിരവധി ബിജെപി നേതാക്കളും രംഗത്തെത്തി. . ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമെല്ലാം ഇന്ത്യ എന്ന് പേരില്‍ ഉണ്ടെന്നായിരുന്നു മോദിയുടെ പരിഹാസം. അമിത് ഷാ, ജെ പി നദ്ദ, എസ് ജയശങ്കർ, കിരൺ റിജിജു തുടങ്ങി ബിജെപി നേതൃത്വത്തിലെ പ്രമുഖരെല്ലാം പിന്നാലെ 'ഇന്ത്യ' സഖ്യത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.

logo
The Fourth
www.thefourthnews.in