ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പൊതു അജന്‍ഡ; 'മോദിക്കെതിരെ പടയൊരുക്കാന്‍' പട്നയില്‍ പ്രതിപക്ഷ ധാരണ

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പൊതു അജന്‍ഡ; 'മോദിക്കെതിരെ പടയൊരുക്കാന്‍' പട്നയില്‍ പ്രതിപക്ഷ ധാരണ

ഷിംലയിൽ നടക്കാനിരിക്കുന്ന യോഗത്തിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാകും നേതൃത്വം നൽകുക

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ പട്നയിലെ പ്രതിപക്ഷ യോഗത്തിൽ തീരുമാനം. ഇന്ന് നടന്ന ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നു എന്നാണ് നേതാക്കളുടെ പ്രതികരണം. പ്രതിപക്ഷ സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അടുത്ത മാസം ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീണ്ടും യോഗം ചേരുമെന്ന് പട്നയിൽ നടന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പിൽ പൊതു അജന്‍ഡയും രൂപീകരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പൊതു അജന്‍ഡ; 'മോദിക്കെതിരെ പടയൊരുക്കാന്‍' പട്നയില്‍ പ്രതിപക്ഷ ധാരണ
പ്രതിപക്ഷ മഹാസഖ്യത്തിൽ ചേരാൻ ഉപാധി വച്ച് ആം ആദ്മി; ആദ്യം ചർച്ച ചെയ്യേണ്ടത് ഡൽഹി ഓർഡിനൻസ് വിഷയം

ഷിംലയിൽ നിശ്ചയിച്ചിരിക്കുന്ന അടുത്ത യോഗത്തിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാകും നേതൃത്വം നൽകുക. അടുത്ത മാസം 10നോ 12നോ ആകും യോഗം ചേരുകയെന്ന ഖാർഗെ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിക്കും.

സീറ്റ് വിഭജനമുൾപ്പെടെയുള്ള കാര്യങ്ങള്‍ ഷിംലയിൽ നടക്കുന്ന യോഗം പരിഗണിക്കും

സീറ്റ് വിഭജനമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഷിംലയിൽ നടക്കുന്ന യോഗം തീരുമാനമെടുക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. പുതു ചരിത്രം പിറക്കുന്നു എന്നായിരുന്നു യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രതികരണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന (ഉദ്ധവ് പക്ഷം) നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്, എൻസിപി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, എന്നിവരും യോഗത്തിലും വാര്‍ത്താസമ്മേളനത്തിനും പങ്കെടുത്തു.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമ്മേളനത്തിൽ പങ്കെടുത്തില്ല. തിരികെയുള്ള യാത്ര മുടങ്ങാതിരിക്കാൻ വേണ്ടിയാണ് അവർ നേരത്തെ പോയതെന്നാണ് വിശദീകരണം.

logo
The Fourth
www.thefourthnews.in