രാജ്യത്തെ രക്തചൊരിച്ചിലിലേക്കും  അരാജകത്വത്തിലേക്കും നയിച്ചത് ഇമ്രാന്‍ ഖാന്‍ ;കുറ്റപ്പെടുത്തലുമായി പാക് സര്‍ക്കാര്‍

രാജ്യത്തെ രക്തചൊരിച്ചിലിലേക്കും അരാജകത്വത്തിലേക്കും നയിച്ചത് ഇമ്രാന്‍ ഖാന്‍ ;കുറ്റപ്പെടുത്തലുമായി പാക് സര്‍ക്കാര്‍

പാക് പ്രതിരോധ മന്ത്രി ഖജാവ മുഹമ്മദ് ആസിഫാണ് ഇമ്രാന്‍ ഖാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്

രാജ്യത്തെ രക്തചൊരിച്ചിച്ചിലിലേക്കും അരാജകത്വത്തിലേക്കും നയിച്ചത് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണെന്ന ആരോപണവുമായി പാക് സര്‍ക്കാര്‍. ഇമ്രാന്‍ ഖാന്‍ സൈന്യത്തെ രാഷ്ട്രീയത്തില്‍ സഹായത്തിന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖജാവ മുഹമ്മദ് ആസിഫ് . പാകിസ്താനിലെ സിയാല്‍ കോട്ടയിലെ സ്വന്തം വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സാമ്പത്തിക പ്രതിസന്ധിക്കും ഇമ്രാന്‍ ഖാനാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐ നിലവില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിനു സൗകര്യമൊരുക്കാന്‍ നിരവധി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആസിഫ് കൂട്ടി ചേര്‍ത്തു .

ആസിഫ് അലി സര്‍ദാരി പ്രസിഡൻ്റ് ആയിരുന്ന കാലത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു . മാത്രവുമല്ല ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെടേണ്ടത് സര്‍ദാരിയുടെ ആവശ്യമാക്കി മാറ്റാനും ഇമ്രാന്‍ ഖാന്‍ ശ്രമിച്ചു . ഈ സാഹചര്യം രാജ്യത്ത് അരാചകത്വം സൃഷ്ടിച്ചു . ഇതിനെല്ലാം കാരണം ഖാനാണെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തല്‍ .

പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി നിരന്തരം ഭീകരതയ്‌ക്കെതിരെ പൊരുതുകയാണെന്നും ആ പോരാട്ടത്തില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ബേനസീര്‍ ഭൂട്ടോയും കൊലചെയ്യപ്പെട്ടതെന്നും ഓര്‍മ്മപ്പെടുത്തികൊണ്ടായിരുന്നു മന്ത്രി സംസാരിച്ചത് . ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെടണമെന്ന് സര്‍ദാരി ആഗ്രഹിക്കുന്നെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതായും ആസിഫ് ആരോപിച്ചു.

ഇന്നും പകിസ്താന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഇമ്രാന്‍ ഖാന്‍ ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . സര്‍ക്കാരിനെ താഴെ ഇറക്കിയതില്‍ യുഎസിനെ കുറ്റപ്പെടുത്തുകയായിരുന്നു ഇമ്രാന്‍ ഖാന്‍ ,എന്നാല്‍ ഇപ്പോള്‍ പഞ്ചാബിലെ കെയർ ടേക്കർ മുഖ്യമന്ത്രി മൊഹസിന്‍ നഖ്‌വിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. ഖാൻ്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി തുറന്നടിച്ചു

കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമൊപ്പം ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് പഞ്ചാബിലെയും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും അസംബ്ലികളിൽ നിന്ന് അംഗങ്ങളെക്കൊണ്ട് രാജിവയ്പ്പിച്ച ഇമ്രാൻ്റെ നടപടിക്കെതിരെയും ഖജാവ മുഹമ്മദ് ആസിഫ് രൂക്ഷവിമർശനം ഉയർത്തി

logo
The Fourth
www.thefourthnews.in