വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി

വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി

വീണ്ടും വിസയ്ക്ക് അപേക്ഷിക്കാനാണ് അമീനയുടെ തീരുമാനം
Updated on
1 min read

അതിർത്തികളില്ലാത്ത പ്രണയമാണല്ലോ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറും രാജസ്ഥാനിൽനിന്ന് പാകിസ്താനിലേക്ക് പോയ അഞ്ജുവുമെല്ലാം അതിർത്തിയ്ക്കപ്പുറം പ്രണയത്തെ കണ്ടെത്തിയവരായിരുന്നു. അതിനിടെ മറ്റൊരു ഇന്ത്യ - പാക് വിവാഹം കൂടി നടന്നിരിക്കുന്നു, അതും വീഡിയോകോളിലൂടെ. ജോധ്പൂർ സ്വദേശിയും കറാച്ചിക്കാരിയായ പെൺകുട്ടിയുമാണ് വീഡിയോകോളിലൂടെ വിവാഹിതരായത്.

വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി
പബ്ജി പ്രണയം: സീമയ്ക്കും സച്ചിനും ജോലി വാഗ്ദാനം ചെയ്ത് വ്യവസായി; സിനിമയിലും അവസരം

ജോധ്പൂരിൽ നിന്നുള്ള അർബാസ് ഖാനും കറാച്ചി സ്വദേശിയായ അമീനയുമാണ് വധൂവരന്മാർ. അമീനയ്ക്ക് വിസ ലഭിക്കാത്തതിനെ തുടർന്നാണ് വിവാഹം വീഡിയോകോൾ വഴിയാക്കേണ്ടി വന്നത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വീണ്ടും വിസയ്ക്ക് അപേക്ഷ നൽകാനാണ് അമീനയുടെ തീരുമാനം. പാകിസ്താനിൽ നടക്കുന്ന വിവാഹത്തിന് ഇന്ത്യയിൽ അംഗീകാരമില്ലാത്തതിനാലാണ് കറാച്ചിയിലേക്ക് പോകാൻ ശ്രമിക്കാത്തതെന്ന് അർബാസ് പറയുന്നു.

വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി
പബ്‌ജിയിലൂടെ പ്രണയം; ഇന്ത്യയിലെത്തിയ പാകിസ്താനി യുവതിയെയും മക്കളെയും തിരികെയെത്തിക്കണമെന്ന് അഭ്യർഥിച്ച് ഭർത്താവ്

ഇരുവരുടേതും പ്രണയ വിവാഹമല്ല. പാകിസ്താനിലുള്ള അർബാസിന്റെ ബന്ധുക്കൾ വഴിയാണ് വിവാഹലോചന വന്നത്. എത്രയും പെട്ടെന്ന് അമീനയ്ക്ക് വിസ ലഭിച്ച് ഒരുമിച്ച് ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ചാർട്ടേഡ് അക്കൗണ്ടന്റാണ് അർബാസ്. വീഡിയോ കോൾ വഴി വിവാഹ ചടങ്ങ് മാത്രമല്ല നടന്നത്. ഇരുകുടുംബങ്ങളുടേയും ആഘോഷങ്ങളും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരുഭാഗത്തും ചടങ്ങുകൾക്ക് എത്തിയിരുന്നു. ജോധ്പൂർ ഖാസിയാണ് വിവാഹകർമങ്ങൾക്ക് നേതൃത്വം നൽകിയത്.

logo
The Fourth
www.thefourthnews.in