പാര്‍ലമെന്റ് അതിക്രമക്കേസ്: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടെന്ന് പോലീസ്

പാര്‍ലമെന്റ് അതിക്രമക്കേസ്: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടെന്ന് പോലീസ്

പ്രതിഷേധക്കാര്‍ക്ക് ലോക്‌സഭയിലേക്ക് പ്രവേശിക്കാന്‍ സന്ദര്‍ശക പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴിയെടുക്കും

പാര്‍ലമെന്റില്‍ മഞ്ഞപ്പുകയുമായി അതിക്രമം നടത്തിയ യുവാക്കള്‍ സ്വയം തീക്കൊളുത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായ അഞ്ചുപേരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കെയാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റിലേക്ക് ചാടി പ്രതിഷേധിക്കുന്നതിന് മുന്‍പ് ലഘുലേഖകള്‍ വിതരണം ചെയ്യാനും സ്വയം തീക്കൊളുത്താനും ആയിരുന്നു ആദ്യപദ്ധതിയെന്നാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റ് അതിക്രമക്കേസ്: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടെന്ന് പോലീസ്
പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയ കേസ്: നാല് പ്രതികളും പോലീസ് കസ്റ്റഡിയില്‍, ഭീകരസംഘടനകളുമായി ബന്ധമെന്ന് പോലീസ്

അതേസമയം, പ്രതിഷേധക്കാര്‍ക്ക് ലോക്‌സഭയിലേക്ക് പ്രവേശിക്കാന്‍ സന്ദര്‍ശക പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴിയെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബുധനാഴ്ചയായിരുന്നു പാര്‍ലമെന്റില്‍ അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയത്. സാഗര്‍ ശര്‍മ എന്നയാളാണ് ലോക്‌സഭയുടെ അകത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ ശബ്ദമുയര്‍ത്തി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

പാര്‍ലമെന്റ് അതിക്രമക്കേസ്: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടെന്ന് പോലീസ്
നീലം വർമ പ്രതികരിച്ചത് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി; ക്രിമിനൽ പശ്ചാത്തലമില്ല, വിട്ടയക്കണമെന്ന് ഖാപ് പഞ്ചായത്ത്

പാര്‍ലമെന്റില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്നും പിടിയിലായവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ട് എന്നുമാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ പിടിയിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

logo
The Fourth
www.thefourthnews.in