തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍

ഇന്ത്യയില്‍ വോട്ടവകാശത്തിന്റെ പ്രായ പരിധി തന്നെ എല്ലാ സ്ഥാനാര്‍ഥിത്വത്തിനും ആധാരമാക്കണമെന്നാണ് പുതിയ നിര്‍ദേശം

ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടാക്കാന്‍ നിര്‍ദേശിച്ച് പാര്‍ലമെന്ററി സമിതി. ജനാധിപത്യ വ്യവസ്ഥിതിയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം. സ്ഥാനാര്‍ഥി പ്രായപരിധി കുറയ്ക്കുന്നതിലൂടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ നയ രൂപീകരണത്തില്‍ പ്രതിഫലിപ്പിക്കുമെന്ന പ്രതീക്ഷയാണ് പാനല്‍ മുന്നോട്ട് വയക്കുന്നത്.

കാനഡ, ഓസ്‌ട്രേലിയ യുകെ എന്നീ രാജ്യങ്ങിലെ തിരഞ്ഞെടുപ്പു പ്രക്രിയയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസവും ഉത്തരവാദിത്തവുമുള്ള യുവാക്കള്‍ ജനാധിപത്യ വ്യവസ്ഥയില്‍ പങ്കാളികളാകുന്നത് മികച്ചതാണെന്നാണ് തെളിയിക്കുന്നതാണ് ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളെന്നും പാര്‍ലമെന്റില്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍
'ആത്മാഭിമാനം പണയപ്പെടുത്തി പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി ജഡ്ജി

25 വയസാണ് നിലവില്‍ രാജ്യ സഭയിലും ലോകസഭയിലും മത്സരിക്കാനുള്ള പ്രായപരിധി. ഭരണ സിരാകേന്ദ്രത്തിലെത്തുന്നതിനു വേണ്ട പ്രായവും പക്വതയും അനുഭവ സമ്പത്തും ഉത്തരവാദിത്ത ബോധവും സ്ഥാനാര്‍ഥിക്കാവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് 25 വയസ് പ്രായ പരിധിയാക്കി നിശ്ചയിച്ചത്. പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഇത്തരമൊരു നിയമം നിലനില്‍ക്കണ്ടതില്ലെന്നുമാണ് പാനല്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 84ാം അനുഛേദത്തിലാണ് പാര്‍ലെമെന്റ് അംഗങ്ങള്‍ക്കു വേണ്ട യോഗ്യതയെ കുറിച്ച് വിശദീകരിക്കുന്നത് .

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയതെന്തിന്? രാഹുലിനെതിരായ കേസില്‍ കീഴ്ക്കോടതികള്‍ക്ക് വിമർശനം

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രായപരിധി കുറയ്ക്കുന്നതിലൂടെ യുവാക്കള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ പങ്കാളിയാക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയ ബോധ്യം വളര്‍ത്താനും ഇതു വഴി സാധിക്കുമെന്നാണ് പാനല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

2019 ലെ പി ആര്‍ എസ് നിയമ നിര്‍മാണ സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ലോക സഭയിലെ എംപിമാരുടെ ശരാശരി പ്രായം 55 വയസിനു മുകളിലാണ് . അതേ സമയം ലോകസഭയില്‍ 30 വയസിനു മുകളില്‍ പ്രായമുള്ളത് 2.2 ശതമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകരാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1.7 ശതമാനത്തില്‍ താഴെ മാത്രമാണ് 30 വയസിനു മുകളിലെ ജനപ്രതിനിധികളുടെ കണക്ക്. ഭരണത്തിലും രാഷ്ട്രീയത്തിലും കഴിവുള്ളവരാക്കാന്‍ യുവാക്കളെ പ്രാപ്തമാക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യാനും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in