'നിരുപാധികം മാപ്പ്';
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി

'നിരുപാധികം മാപ്പ്'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി

ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ് മൂലത്തിൽ പറയുന്നു

ഉൽപ്പന്നങ്ങളെക്കുറിച്ചും അവയുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച് പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാം​ദേ​വി​നോടും പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനോടും നിര്‍ദേശിച്ചതിന് പിന്നാലെയാണ് നിരുപാധികം മാപ്പുപറഞ്ഞ് സ്ഥാപനം രംഗത്തെത്തിയത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി അറിയിച്ചത്.

വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷമായി വിമർശനം നടത്തുകയും ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യത്തിന് ഏപ്രിൽ രണ്ടിന് കോടതിയിൽ ഹാജരാകാൻ ബാൽകൃഷ്ണയോടും രാംദേവിനോടും ആവശ്യപ്പെട്ടുകയായിരുന്നു.

'നിരുപാധികം മാപ്പ്';
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി
തുള്ളിമരുന്നിനാൽ തിമിരശമനം അടക്കം വ്യാജ വാഗ്ദാനങ്ങള്‍; പതഞ്ജലിക്ക് 'പൂട്ടിട്ടത്' മലയാളി ഡോക്ടറുടെ പോരാട്ടവിജയത്തിലൂടെ

രാജ്യത്തെ നിയമവാഴ്ചയോട് തനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ടെന്നും, ആയുർവേദ ഗവേഷണത്തിൻ്റെ പിൻബലത്തോടെ ജീവിതശൈലി രോഗങ്ങൾക്ക് വേണ്ടിയുള്ള പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ രാജ്യത്തെ പൗരന്മാരെ ഉദ്‌ബോധിപ്പിക്കുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശം. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പതഞ്ജലി പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ കോടതി മുന്നറിയിപ്പ് നൽകിയിട്ടും ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് തുടർന്നതിന് രണ്ട് ദിവസം മുൻപാണ് പതഞ്ജലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. നോട്ടീസിന് മറുപടി നൽകാത്തതിനാണ് കഴിഞ്ഞ ദിവസം പതഞ്ജലിക്കെതിരെ സുപ്രീം കോടതി രൂക്ഷം വിമർശനം നടത്തിയത്.

ഇത്തരം ചികിത്സ അവകാശ വാദങ്ങൾ നിരോധിക്കുന്ന 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെൻ്റ്) നിയമത്തിലെ വ്യവസ്ഥകൾ പുരാതനമാണെന്നും നിയമത്തിലെ അവസാന ഭേദഗതികൾ നടത്തിയത് ആയുർവേദ ഗവേഷണത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ലാതിരുന്നപ്പോഴാണ്. പതഞ്ജലിയുടെ കൈവശം ഇപ്പോൾ ക്ലിനിക്കൽ ഗവേഷണത്തിനൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വിവരങ്ങളും ഉണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.

'നിരുപാധികം മാപ്പ്';
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി
പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി

'ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ക്കെതിരെ മലയാളി ഡോക്ടറായ ബാബു കെ വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്. പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ ബാബു ആദ്യമായി പരാതി നൽകുന്നത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ബാബു ഫയൽ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in