ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; പെട്രോള്‍- ഡീസല്‍ വിലയില്‍ ഇളവ് വരുത്താന്‍ കേന്ദ്രം

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; പെട്രോള്‍- ഡീസല്‍ വിലയില്‍ ഇളവ് വരുത്താന്‍ കേന്ദ്രം

കഴിഞ്ഞ വർഷമാണ് അവസാനമായി വിലയില്‍ ഇളവ് വരുത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വിലയിലാണ് ഇളവ് വരുത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അസംസ്‌കൃത എണ്ണകളുടെ വിലയുടെ കാര്യത്തില്‍ ധന മന്ത്രാലയവും എണ്ണ മന്ത്രാലയവും ചര്‍ച്ച നടത്തുകയാണ്. ആഗോള ഘടകങ്ങള്‍ക്കൊപ്പം എണ്ണ ഉല്‍പ്പാദന കമ്പനികളുടെ ലാഭത്തെക്കുറിച്ചും മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; പെട്രോള്‍- ഡീസല്‍ വിലയില്‍ ഇളവ് വരുത്താന്‍ കേന്ദ്രം
'ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം'; സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

2022ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയും ഡീസലിന് 35 രൂപയും നഷ്ടം വന്നതിന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 8 മുതല്‍ 10 വരെയും ഡീസലിന് 3 മുതല്‍ 4 രൂപ വരെയുമാണ് കമ്പനികള്‍ക്ക് ലാഭം ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ലാഭം കാരണം കമ്പനികളുടെ മൊത്തത്തിലുള്ള നഷ്ടത്തിന് കുറവ് സംഭവിച്ചിട്ടുണ്ട്. ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ മൂന്ന് കമ്പനികള്‍ കഴിഞ്ഞ പാദത്തില്‍ സമാഹരിച്ച ലാഭം 28,000 കോടി രൂപയാണ്.

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതിലൂടെ പണപ്പെരുപ്പം തടയാന്‍ സര്‍ക്കാരിനെ സഹായിക്കും. കൂടാതെ 75 മുതല്‍ 80 ഡോളര്‍ എന്ന നിരക്കില്‍ ക്രൂഡിന്റെ വിലകള്‍ നില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ മെയ് 21നാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമായി കുറയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in