"നോട്ട് നിരോധനമല്ല, നിയമപരമായ നടപടി":2000 രൂപ നോട്ട് പിന്‍വലിച്ചതിൽ ആർബിഐ

"നോട്ട് നിരോധനമല്ല, നിയമപരമായ നടപടി":2000 രൂപ നോട്ട് പിന്‍വലിച്ചതിൽ ആർബിഐ

2000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ആർബിഐ വിജ്ഞാപനം ചോദ്യം ചെയ്ത ഹർജിയിൽ വാദം കേൾക്കവെയാണ് ആർബിഐയുടെ മറുപടി

2000 രൂപ നോട്ടുകൾ പിൻവലിച്ചത് നോട്ട് നിരോധനമായി കണക്കാക്കാനാകില്ലെന്ന് ആർബിഐ. നോട്ടുകൾ പിൻവലിച്ചത് നിയമപ്രകാരമുള്ള നടപടിയാണെന്നും ആർബിഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 2000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ആർബിഐ വിജ്ഞാപനം ചോദ്യം ചെയ്ത ഹർജിയിൽ വാദം കേൾക്കവെയാണ് ആർബിഐയുടെ മറുപടി. ഹർജി വിധി പറയാനായി മാറ്റി. വിഷയത്തിൽ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമണ്യം പ്രസാദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.

"നോട്ട് നിരോധനമല്ല, നിയമപരമായ നടപടി":2000 രൂപ നോട്ട് പിന്‍വലിച്ചതിൽ ആർബിഐ
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30വരെ മാറ്റിയെടുക്കാം

2000 നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് യാതൊരു രേഖയും കൂടാതെ അത് മാറ്റിയെടുക്കാമെന്ന തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ബി ജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിജ്ഞാപനത്തെയല്ല തിരിച്ചറിയൽ രേഖയില്ലാതെ കറൻസി കൈമാറ്റം അനുവദിക്കുന്ന വ്യവസ്ഥയെ ആണ് ചോദ്യം ചെയ്തതെന്ന് അശ്വിനി കുമാർ വാദിച്ചു.

യാതൊരു വ്യക്തിഗത വിവരങ്ങളും സമര്‍പ്പിക്കാതെ നോട്ട് കൈമാറ്റം ചെയ്യാന്‍ വരുന്നവരില്‍ ഭൂരിഭാഗവും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

"നോട്ട് നിരോധനമല്ല, നിയമപരമായ നടപടി":2000 രൂപ നോട്ട് പിന്‍വലിച്ചതിൽ ആർബിഐ
2000 രൂപ നോട്ടിന് വെറും ഏഴ് വർഷത്തെ ആയുസ്; എന്തിന് പിൻവലിക്കുന്നു? നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം?

മേയ് 19നാണ് 2000 രൂപ നോട്ട് പിന്‍വലിച്ചുവെന്ന തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ബിഐയുടെ 'ക്ലീന്‍ നോട്ട് പോളിസി'യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്.

logo
The Fourth
www.thefourthnews.in