സനാതന ധർമ വിവാദം: പോര്‍മുഖം കടുപ്പിച്ച് ഡിഎംകെ; വിഷയം സുപ്രീം കോടതിയിലേക്ക്

സനാതന ധർമ വിവാദം: പോര്‍മുഖം കടുപ്പിച്ച് ഡിഎംകെ; വിഷയം സുപ്രീം കോടതിയിലേക്ക്

അഭിഭാഷകനായ വിനീത് ജിൻഡാലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്

സനാതന ധർമത്തെ ചുറ്റിപ്പറ്റി ഡിഎംകെ - ബിജെപി നേതാക്കള്‍ തമ്മില്‍ വാക്ക്പോര് കനക്കുമ്പോൾ വിഷയം സുപ്രീം കോടതിയിലേക്ക്. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ എംപി എ രാജയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗ കേസുകളിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതിയുടെ നിർദേശം പാലിക്കാത്ത ഡൽഹി പോലീസിനും ചെന്നൈ പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സനാതന ധർമ വിവാദം: പോര്‍മുഖം കടുപ്പിച്ച് ഡിഎംകെ; വിഷയം സുപ്രീം കോടതിയിലേക്ക്
'ഇന്ത്യ സാമ്പത്തിക വളർച്ച നിരക്കിൽ കൃത്രിമം കാട്ടി'; ആരോപണവുമായി പ്രിൻസ്റ്റൺ സർവകലാശാല അധ്യാപകൻ

ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനകൾ തന്റെ മതവികാരം വ്രണപ്പെടുത്തി. സനാതന ധർമം ഡെങ്കിപ്പനി, കൊറോണ, മലേറിയ എന്നിവയുമായി താരതമ്യം ചെയ്യുന്നത് വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും അപേക്ഷകൻ ആരോപിക്കുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും ഹിന്ദു മത വിശ്വാസികളെ അപമാനിച്ചതിനും മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 295 എ, 505 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് ഇവയെന്നും ഹർജിയിൽ പറയുന്നു. കേസിൽ കക്ഷിയാകാൻ ഒരു ഹർജിയും ഡിഎംകെ നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയുമാണ് ജിൻഡാൽ സമർപ്പിച്ചിരിക്കുന്നത്.

സനാതന ധർമ വിവാദം: പോര്‍മുഖം കടുപ്പിച്ച് ഡിഎംകെ; വിഷയം സുപ്രീം കോടതിയിലേക്ക്
ചുഴലിക്കാറ്റ് ദുരിതം റിപ്പോര്‍ട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍ക്ക് 20 വര്‍ഷം കഠിനതടവ്‌

സനാതന ധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത് സെപ്റ്റംബർ 2ന് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. തുടർന്ന് ഉദയനിധിക്കെതിരെ ജിൻഡാൽ നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഉദയനിധിക്ക് പിന്നാലെയാണ് സനാതന ധര്‍മത്തെ വിമര്‍ശിച്ച് എ രാജയും രംഗത്തെത്തിയത്. സനാതന ധര്‍മത്തെ എച്ച്‌ഐവിയോടും കുഷ്ടരോഗത്തോടും താരതമ്യം ചെയ്തായിരുന്നു രാജയുടെ പരാമർശം.

logo
The Fourth
www.thefourthnews.in