ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ്‌വിജയ്‌ സിങ്ങിനെതിരെ മധ്യപ്രദേശിൽ രണ്ട് എഫ്ഐആർ

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ്‌വിജയ്‌ സിങ്ങിനെതിരെ മധ്യപ്രദേശിൽ രണ്ട് എഫ്ഐആർ

ഇൻഡോറിലും രാജ്ഗഡിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്

ഗോള്‍വാള്‍ക്കര്‍ക്കെതിരെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്‌ സിങിനെതിരെ മധ്യപ്രദേശിൽ കേസ്. ഒരേ സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് ദിഗ്‌വിജയ്‌ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്തത്.

ശനിയാഴ്ച രാത്രി ഇന്‍ഡോറിലെ തുകോഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് ജോഷി എന്ന അഭിഭാഷകനാണ് പരാതിക്കാരന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹരിചരണ്‍ തിവാരിയുടെ പരാതിയില്‍ ഞായറാഴ്ച ഉച്ചയോടെ രാജ്ഗഡ് ജില്ലയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153-എ, 469, 500, 505 എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ്‌വിജയ്‌ സിങ്ങിനെതിരെ മധ്യപ്രദേശിൽ രണ്ട് എഫ്ഐആർ
മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിൽ യുവാവിനെ നഗ്നനാക്കി പൈപ്പ് ഉപയോഗിച്ച് മർദിച്ചു

ദളിത്, ന്യൂനപക്ഷ, പിന്നാക്ക, മുസ്ലിം വിഭാഗങ്ങളുടെ തുല്യതയ്ക്ക് എതിരായിരുന്നു ഗോള്‍വാള്‍ക്കറെന്ന പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ദിഗ്‌വിജയ് സിങ് ശ്രമിച്ചുവെന്നും പോസ്റ്റ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗോള്‍വാള്‍ക്കറിന്റെ ചില വിവാദ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റാണ് ദിഗ് വിജയ് സിങ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ ഗോള്‍വാള്‍ക്കര്‍ നടത്തിയിട്ടില്ലെന്നും തെറ്റായ പരാമര്‍ശമാണ് ദിഗ്‌വിജയ് സിങ് നടത്തുന്നത് എന്നും പരാതിയില്‍ പറയുന്നു.

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ്‌വിജയ്‌ സിങ്ങിനെതിരെ മധ്യപ്രദേശിൽ രണ്ട് എഫ്ഐആർ
അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും വ്യാജ പോസ്റ്റുകള്‍ പങ്കുവച്ച് സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണെന്നുമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചത്.

logo
The Fourth
www.thefourthnews.in