ദേശീയോദ്ഗ്രഥനം?: ദി കശ്മീർ ഫയൽസിന്റെ പുരസ്കാരത്തെ ചൊല്ലി വിവാദം, വിമർശനവുമായി നേതാക്കൾ

ദേശീയോദ്ഗ്രഥനം?: ദി കശ്മീർ ഫയൽസിന്റെ പുരസ്കാരത്തെ ചൊല്ലി വിവാദം, വിമർശനവുമായി നേതാക്കൾ

വില കുറഞ്ഞ രാഷ്ട്രീയത്തിനായി അവാർഡുകളുടെ അന്തസ് വിട്ട് വീഴ്ച ചെയ്യരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു

ദേശീയോദ്ഗ്രഥന വിഭാഗത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവേക് ​​അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' ചിത്രത്തിന് നൽകിയതിനെ വിമർശനവുമായി പ്രമുഖർ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കശ്മീർ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പടെയുള്ളവരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പുരസ്‌കാരം ഞെട്ടിപ്പിക്കുന്നതാണെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലും ചിത്രത്തിന് പുരസ്‌കാരണം നൽകിയതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

'ദി കശ്മീർ ഫയൽസ്' പുരസ്‌കാരം നേടിയ വാർത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ഒമർ അബ്ദുല്ലയുടെ പ്രതികരണം. ഒപ്പം "ദേശീയ ഉദ്ഗ്രഥനം" എന്ന് ട്വീറ്റ് ചെയ്യുകയും പൊട്ടിച്ചിരിക്കുന്ന ഇമോജികൾ പങ്കുവെക്കുകയും ചെയ്തു. വില കുറഞ്ഞ രാഷ്ട്രീയത്തിനായി അവാർഡുകളുടെ അന്തസ് വിട്ട് വീഴ്ച ചെയ്യരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു. വിവാദ ചിത്രമെന്ന നിലയിൽ നിഷ്പക്ഷ സിനിമാ നിരൂപകർ അവഗണിച്ച ഒരു ചിത്രത്തിന് നാഷണൽ ഇന്റഗ്രിറ്റി നർഗീസ് ദത്ത് അവാർഡ് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങളിൽ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഭാവം മാത്രമേ പുരസ്‌കാരങ്ങളെ കാലാതീതമായ ബഹുമതിയാക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ് സിനിമയിലെ ജേതാക്കളെയും മറ്റ് വിജയികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

1990ലെ കശ്മീർ കലാപകാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ദി കശ്മീർ ഫയൽസ്' 2022 മാർച്ചിൽ ആണ് പുറത്തിറങ്ങിയത്. പ്രദർശനത്തിയതിന് പിന്നാലെ തന്നെ ചിത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ചപ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ഉൾപ്പടെയുള്ളവർ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു.

ദേശീയോദ്ഗ്രഥനം?: ദി കശ്മീർ ഫയൽസിന്റെ പുരസ്കാരത്തെ ചൊല്ലി വിവാദം, വിമർശനവുമായി നേതാക്കൾ
ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഹോം മികച്ച മലയാള സിനിമ, ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

ചിത്രം അശ്ലീലവും പ്രൊപഗൻഡയുമാണെന്ന് 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) ജൂറി തലവനും പ്രമുഖ ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ് വിമർശിച്ചിരുന്നു. ചിത്രം മേളയിൽ പങ്കെടുപ്പിച്ചതിൽ അതൃപ്തനാണെന്നും സിനിമ കണ്ടപ്പോൾ ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദേശീയോദ്ഗ്രഥനം?: ദി കശ്മീർ ഫയൽസിന്റെ പുരസ്കാരത്തെ ചൊല്ലി വിവാദം, വിമർശനവുമായി നേതാക്കൾ
ചില്ലറക്കാരനല്ല ഈ കാലഭൈരവ

ചിത്രത്തിന് ലഭിച്ച പുരസ്‌കാരം ഭീകരവാദത്തിന്റെ എല്ലാ ഇരകൾക്കും സമർപ്പിക്കുന്നുവെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. കശ്മീർ ഫയൽസ് തന്റെ മാത്രം സിനിമയല്ലെന്നും, എല്ലാ കശ്മീരികൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in