ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം

ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം

ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാൻഡർ പകർത്തിയ ആദ്യ ദൃശ്യം എന്ന തലക്കെട്ടിലിട്ട പോസ്റ്റാണ് വിവാദമായത്

ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തെ ആക്ഷേപിച്ച് പോസ്റ്റിട്ടതിന് നടൻ പ്രകാശ് രാജിന് വിമർശനം. സമൂഹ മാധ്യമമായ എക്സിൽ വിവാദമായ പോസ്റ്റിട്ടതിനു പിന്നാലെയാണ് നടനെതിരെ വിമർശനവുമായി നെറ്റിസൺ രംഗത്തു വന്നത്. ഞായറാഴ്ചയായിരുന്നു പ്രകാശ് രാജിന്റെ എക്സ് അക്കൗണ്ടിൽ ചന്ദ്രയാൻ - 3  ദൗത്യവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം
'ഹർഷിനയ്ക്ക് നീതി ലഭിക്കും': പോലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ചന്ദ്രയാൻ ദൗത്യ പേടകത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിലിറങ്ങുന്ന വിക്രം ലാൻഡർ പേടകം പകർത്തിയ ആദ്യ ദൃശ്യം എന്ന തലക്കെട്ടോടെ കൈലി മുണ്ടും ഷർട്ടുമണിഞ്ഞ് ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചറായിരുന്നു നടൻ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രകാശ് രാജിനെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ലോകത്തെ തന്നെ നടൻ പരിഹസിക്കുകയാണെന്നും ഐഎസ്ആർഒ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പോഷക സംഘടനയല്ലെന്നും നെറ്റിസൺ നടനെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണങ്ങൾ.

ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം
മാത്യു കുഴൽനാടനെതിരെയുള്ള പരാതി; വിശദീകരണം തേടി ബാർ കൗൺസിൽ

കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്നത് പോലെയല്ല രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒയെ ആക്ഷേപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിനുള്ള മറുപടികളിൽ അധികവും. രാജ്യം ഭരിക്കുന്ന പാർട്ടികൾ മാറി മാറി വരും, ഐഎസ്ആർഒ എന്നും രാജ്യത്തിന്റെ അഭിമാനമായി നിലനിൽക്കും, ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ അത് ബിജെപിയുടെ അക്കൗണ്ടിലേക്കല്ല ഇന്ത്യക്കാരുടെ ഒന്നാകെ അഭിമാനത്തിന്റെ പ്രതീകമായി മാറുകയാണ് ചെയ്യുകയെന്ന് നടൻ ഓർക്കണം എന്നിങ്ങനെ പോസ്റ്റിന് മറുപടി വന്നിട്ടുണ്ട്. വിമർശനത്തിന് മറുപടി നൽകാനോ പോസ്റ്റിന് വ്യക്തത വരുത്താനോ പ്രകാശ്‌ രാജ് ഇതുവരെ തയ്യാറായിട്ടില്ല .

ചന്ദ്രയാൻ ദൗത്യത്തെ ആക്ഷേപിച്ചെന്ന് നെറ്റിസൺ; നടൻ പ്രകാശ് രാജിനെതിരെ വിമർശനം
സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിത്യ വിമർശകനാണ് പ്രകാശ് രാജ്. 2017ൽ സുഹൃത്തും മാധ്യമ പ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മുതൽ ജസ്റ്റ് ആസ്കിങ് ഹാഷ് ടാഗ് പ്രചാരണത്തിലൂടെ നടൻ നിരന്തരം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in