രാഷ്‌ട്രപതിയും ഒപ്പുവച്ചു;  നിയമനിര്‍മാണസഭകളിലെ വനിതാസംവരണം നിയമമായി

രാഷ്‌ട്രപതിയും ഒപ്പുവച്ചു; നിയമനിര്‍മാണസഭകളിലെ വനിതാസംവരണം നിയമമായി

'നാരീ ശക്തി വന്ദന്‍ അധിനിയാം' എന്ന പേരിലുള്ള ബിൽ ഈ മാസം പത്തൊൻപതിനാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.

നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാസംവരണ ബിൽ നിയമമായി. പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതിനുപിന്നാലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് വിജ്ഞാപനമിറക്കി. വെള്ളിയാഴ്ച രാവിലെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്‌ദീപ് ധന്‍കര്‍ ബില്ലിൽ ഒപ്പുവച്ചിരുന്നു.

ബിൽ ഇപ്പോൾ നിയമമമായാലും 2027 ന് ശേഷമാകും പ്രാബല്യത്തിൽ വരിക. 2027ല്‍ നടക്കുമെന്ന് കരുതുന്ന സെന്‍സസിനും പിന്നീടുള്ള മണ്ഡല പുനഃക്രമീകരണത്തിന് ശേഷമാകും ഇത്. അതിനാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനം പ്രാവർത്തികമാകില്ല. 2029ലെ പൊതുതിരഞ്ഞെടുപ്പിലായിരിക്കും സംവരണം പൂര്‍ണത്തോതില്‍ നടപ്പാവുകയുള്ളു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും നിയമത്തിലുണ്ടെങ്കിലും ഒബിസി വിഭഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണം ഇല്ല.

വനിതാ സംവരണം രാജ്യസഭയിലോ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലോ ഉണ്ടായിരിക്കുന്നതല്ല. ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സംവരണ ക്വാട്ടയില്‍ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതായിരിക്കും. ഓരോ തവണയും ലോക്‌സഭാ, നിയമസഭാ സംവരണ മണ്ഡലങ്ങൾ പാര്‍ലമെന്റ് നിശ്ചയിക്കുന്നതിനനുസരിച്ച് മാറ്റാം.

രാഷ്‌ട്രപതിയും ഒപ്പുവച്ചു;  നിയമനിര്‍മാണസഭകളിലെ വനിതാസംവരണം നിയമമായി
വനിതാ സംവരണ ബില്‍: ഉപരാഷ്ട്രപതി ഒപ്പുവെച്ചു, രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കും

'നാരീ ശക്തി വന്ദന്‍ അധിനിയാം' എന്ന പേരിലുള്ള ബിൽ ഈ മാസം പത്തൊൻപതിനാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ രണ്ടുപേർ ഒഴികെയുള്ള അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അതേസമയം, രാജ്യസഭ മുഴുവൻ ഭൂരിപക്ഷത്തോടെയുമാണ് ബിൽ പാസാക്കിയത്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലില്‍നിന്ന് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഉള്‍പ്പെടുത്തുന്നതിനുള്ള രണ്ട് ഭേദഗതി മാത്രമാണ് പുതിയ ബില്ലിലുള്ളത്.

logo
The Fourth
www.thefourthnews.in