സ്വവർഗ വിവാഹങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി

സ്വവർഗ വിവാഹങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി

ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീം കോടതി പരിഗണിക്കവെയാണ് പരാമര്‍ശം

വിവാഹം, വിവാഹ മോചനം എന്നീ വിഷയങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൺകറന്റ് ലിസ്റ്റിന്റെ പരിധിയിൽപ്പെടുന്ന ഈ വിഷയങ്ങളിൽ സുപ്രീംകോടതിയ്ക്ക് എത്രത്തോളം ഇടപെടാനാകുമെന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു പരാമര്‍ശം.

ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് സംസാരിച്ച വിശാഖ vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസിനെ ഉദ്ധരിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി. സ്‌പെഷല്‍ മാര്യേജ് ആക്ട് നിയമങ്ങളും വ്യക്തി നിയമങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.

ഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍നിന്ന് ഞങ്ങളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നായിരുന്നു അഭിഭാഷക മേനക ഗുരുസ്വാമിയുടെ വാദം

എന്നാല്‍, സര്‍ക്കാരിന് കോടതിയില്‍ വന്ന് ഈ വിഷയം പാര്‍ലമെന്റിന്റേതാണെന്ന് പറയാന്‍ സാധിക്കില്ല. ഒരു വിഭാഗത്തിന് മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ നിന്ന് ക്വീര്‍ വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍ നിന്ന് ഞങ്ങളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നായിരുന്നു അഭിഭാഷക മേനക ഗുരുസ്വാമിയുടെ വാദം.

സ്വവർഗ വിവാഹങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി
സ്വവർഗ വിവാഹം നഗരത്തിലുള്ള പരിഷ്കാരികളുടെ ആവശ്യമെന്ന് പറയുന്നതെങ്ങനെ? തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി

ഹര്‍ജിക്കാരുടെ വാദം സ്വവർഗാനുരാഗി സമൂഹത്തിന്റെ അഭിപ്രായമാണോ എന്നത് പരിശോധിക്കണമെന്നും അല്ലെങ്കില്‍ ചില വ്യക്തികളുടെ സ്വകാര്യ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ ഹർജിയെന്നും കോടതി ചോദിച്ചു. ബന്ധങ്ങളുടെ ഈ പുതിയ നിര്‍വചനത്തില്‍ ഉൾപ്പെടാൻ സാധിക്കുന്നവര്‍ക്ക് അതാകാമെന്നും താത്പര്യമില്ലാത്തവര്‍ക്ക് മാറി നില്‍ക്കാമെന്നും , ഇതിലെ തിരഞ്ഞെടുപ്പ് ഭരണഘടന തത്വത്തിന്റെ ഭാഗമാണെന്നും ഗുരുസ്വാമി കോടതിയില്‍ വ്യക്തമാക്കി.

മേനക ഗുരുസ്വാമി
മേനക ഗുരുസ്വാമി

എല്ലാ വ്യക്തികള്‍ക്കും കുടുംബം രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും അത്തരം കുടുംബങ്ങളെ അംഗീകരിക്കുന്നത് ഭരണഘടനയുടെ അനുഛേദം 21 ന് കീഴില്‍ വരുമെന്നുമായിരുന്നു ഹര്‍ജിക്കാരിലൊരാളായ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിക്ക് വേണ്ടി ഹാജരായ അഭിഭാഷക ജെയ്‌നി കോത്താരിയുടെ വാദം. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലൂടെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ ഒഴിവാക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രണ്ട് സ്വവർഗാനുരാഗികൾ ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തെ സ്‌പെഷ്യൽ മാര്യേജ് ആക്ടിനു കീഴില്‍ കൊണ്ടു വരണമെന്നുമായിരുന്നു ഇവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറുടെ ആവശ്യം.

അതേസമയം സ്വവർഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയില്ലെങ്കില്‍ ലാവൻഡര്‍ വിവാഹങ്ങള്‍ നടക്കുമെന്ന് അഭിഭാഷകന്‍ സൗരഭ് കിര്‍പാല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. പലപ്പോഴും സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ തങ്ങളുടെ ലൈംഗിക ആഭിമുഖ്യം മറച്ചു വച്ച് മറ്റു ബന്ധങ്ങൾക്ക് നിര്‍ബന്ധിക്കപ്പെടുകയാണെന്നായിരുന്നു സ്വവര്‍ഗാനുരാഗികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. സ്വവർഗ വിവാഹം പല രാജ്യങ്ങളിലും ഇപ്പോള്‍ നിയമപരമാണ്. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ജി 20 രാജ്യങ്ങളില്‍ 12 രാജ്യങ്ങളിലും ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞു. ഇന്ത്യയില്‍ ഈ സാഹചര്യം തുടരുകയാണെങ്കില്‍ സ്വവര്‍ഗാനുരാഗികള്‍ ഇന്ത്യ വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്നും ഇതു വഴി 'മസ്തിഷ്‌ക ചോര്‍ച്ച' രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗരഭ് കിര്‍പാല്‍
സൗരഭ് കിര്‍പാല്‍

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വിവാഹം അനുവദിക്കാത്ത രീതിയാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് പിന്‍തുടരുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ വാദം. ലൈംഗിക ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായി വിവേചനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 75 വര്‍ഷങ്ങളായി ഈ വിഭാഗത്തെ അംഗീകരിക്കാത്ത പാര്‍ലമെന്റിന്റെ കാരുണ്യത്തിന് എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ വിട്ടു കൊടുക്കാനാകില്ലെന്നും കിര്‍പാല്‍ വാദിച്ചു.

സ്വവർഗ വിവാഹങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി
'വിവാഹം ആദ്യം സമൂഹത്തെ അറിയിക്കുന്നത് എന്തിന്? സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമുള്ള 30ദിവസത്തെ നോട്ടീസ് സ്വകാര്യതാ ലംഘനം'

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in