പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 30.50 രൂപ  കുറയും, എഫ്‌ടിഎല്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസം

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 30.50 രൂപ കുറയും, എഫ്‌ടിഎല്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസം

ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

രാജ്യത്തെ പാചകവാതക വില പുതുക്കി. വാണിജ്യ സിലിണ്ടറിനും അഞ്ച് കിലോയുടെ സിലിണ്ടറിനും വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 1764.50 രൂപയായി. അഞ്ച് കിലോയുടെ എഫ്‌ടിഎല്‍ സിലിണ്ടറിന് 7.50 രൂപ കുറയും.

പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് വില കുറച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 30.50 രൂപ  കുറയും, എഫ്‌ടിഎല്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസം
'ഇലക്ടറൽ ബോണ്ടുകളെ വിമർശിക്കുന്നവർ പശ്ചാത്തപിക്കും, പോരായ്മകൾ പരിഹരിക്കും'; ചാനൽ അഭിമുഖത്തിൽ നരേന്ദ്ര മോദി

തുടര്‍ച്ചയായ രണ്ട് മാസം വില കൂട്ടിയതിന് പിന്നാലെയാണ് ഏപ്രിലില്‍ വില കുറച്ചതെന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു. ഫെബ്രുവരിയില്‍ 15 രൂപയും വര്‍ധിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in