'അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ച് പാരമ്പര്യമുള്ളവര്‍'; കോൺഗ്രസ് തന്നെ അധിക്ഷേപിച്ചത് 91 തവണയെന്ന് മോദി

'അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ച് പാരമ്പര്യമുള്ളവര്‍'; കോൺഗ്രസ് തന്നെ അധിക്ഷേപിച്ചത് 91 തവണയെന്ന് മോദി

ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം അവർക്കു മുന്നിൽ യാതന വിവരിക്കുകയാണ് മോദിയെന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം

കർണാടക നിയസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്കു കടന്നതോടെ വാദ പ്രതിവാദങ്ങളും കടന്നാക്രമണങ്ങളുമായി നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ നടത്തിയ വിഷ സർപ്പ പരാമർശത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബീദറിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കോൺഗ്രസ് നിരന്തരം നടത്തുന്ന അധിക്ഷേപത്തെ കുറിച്ച് സമ്മതിദായകരോട് സംസാരിച്ചത്.

കോൺഗ്രസിനൊരിക്കലും ദരിദ്രന്റെ ദുരിതവും പ്രശ്നങ്ങളും മനസിലാവില്ല, ഇത്തവണയും കർണാടകയിൽ കോൺഗ്രസിനെ മാറ്റി നിർത്തി താമര വിരിയിക്കുമെന്നു ഉറപ്പു തരണമെന്നും പ്രധാനമന്ത്രി സമ്മതിദായകരോട് അഭ്യർത്ഥിച്ചു.

"91 തവണ കോൺഗ്രസ് നേതാക്കൾ എനിക്കെതിരെ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. അവർ ഓരോ തവണയും അധിക്ഷേപ വാക്കുകൾ ചൊരിയുമ്പോഴും ഞാൻ കാര്യമാക്കാറില്ല. അവരുടെ അധിക്ഷേപം ഞാൻ ഗുണമായി കാണുകയാണ്. അംബേദ്കറെയും വി ഡി സവർക്കറെയും അധിക്ഷേപിച്ച പാരമ്പര്യമുള്ളവരാണവർ, അവരത് തന്നെ എന്നോടും തുടരുന്നു. അവരെന്ത്ര നിന്ദിച്ചാലും ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് നിർത്തുകയില്ല" നരേന്ദ്ര മോദി പറഞ്ഞു.

'അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ച് പാരമ്പര്യമുള്ളവര്‍'; കോൺഗ്രസ് തന്നെ അധിക്ഷേപിച്ചത് 91 തവണയെന്ന് മോദി
കർണാടകയുടെ മലയാളി മുഖങ്ങള്‍

അഴിമതി നടത്താനുള്ള എല്ലാ പഴുതുകളും അടച്ചതാണ് കോൺഗ്രസിന് തന്നോട് ഇത്രയും വിരോധമുണ്ടാകാൻ കാരണം , കോൺഗ്രസ് ഭരിച്ചപ്പോൾ അഴിമതി കാലവും ബിജെപി ഭരണം അമൃത കാലവുമാണ്. കോൺഗ്രസിനൊരിക്കലും ദരിദ്രന്റെ ദുരിതവും പ്രശ്നങ്ങളും മനസിലാവില്ല, ഇത്തവണയും കർണാടകയിൽ കോൺഗ്രസിനെ മാറ്റി നിർത്തി താമര വിരിയിക്കുമെന്നു ഉറപ്പു തരണമെന്നും പ്രധാനമന്ത്രി സമ്മതിദായകരോട് അഭ്യർത്ഥിച്ചു .

ജനങ്ങളുടെ ആവലാതി കേൾക്കാൻ കൂട്ടാക്കാത്ത മോദി അവരുടെ മുന്നിൽ തന്റെ യാതനയും ദുരിതവും വിവരിക്കുകയാണെന്നു കോൺഗ്രസിന്റെ താര പ്രചാരകയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പരിഹസിച്ചു .ഇന്ദിര ഗാന്ധി , രാജീവ് ഗാന്ധി , നരസിംഹ റാവു , അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിംഗ് ഉൾപ്പടെ നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട് . നരേന്ദ്ര മോദിയെ പോലെ ജനങ്ങളുടെ മുന്നിൽ യാതന വിവരിക്കുന്ന പ്രധാനമന്ത്രി വേറെ ഇല്ലെന്നും പ്രിയങ്ക ധാർവാർഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു .

ബീദറിൽ നിന്നും ബെലഗാവിയിൽ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി പ്രതിപക്ഷ നേതാവും വരുണയിലെ സ്ഥാനാർത്ഥിയുമായ സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശം നടത്തി. രാഷ്ട്രീയത്തിൽ നിന്ന് അഞ്ചും വർഷം കൊണ്ട് വിരമിക്കുന്നതിനാൽ തനിക്കു വോട്ടു ചെയ്യണമെന്നാണ് സിദ്ധരാമയ്യ അഭ്യർത്ഥിക്കുന്നത്, സമ്മതിദായകരെ വൈകാരികമായി സമീപിച്ചു വോട്ടു നേടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. ബെംഗളൂരു നോർത്തിൽ യെശ്വന്തുപുര ഉൾപ്പടെ പ്രധാനപ്പെട്ട നാല് മണ്ഡലങ്ങളിൽ അദ്ദേഹം റോഡ് ഷോ നടത്തി. ഞായറാഴ്ചയും വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ മോദി സംബന്ധിക്കും.

logo
The Fourth
www.thefourthnews.in