ഈശ്വരപ്പ
ഈശ്വരപ്പ

ശിവമോഗയില്‍ മഞ്ഞുരുകി; ഈശ്വരപ്പയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി

കര്‍ണാടകയിലെ വിഭാഗീയത തീര്‍ക്കാന്‍ ശ്രമം തുടര്‍ന്ന് ദേശീയ നേതൃത്വം

ടിക്കറ്റ് നിഷേധത്തെ തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞ ശിവമോഗയിലെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കെ എസ് ഈശ്വരപ്പയെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയമുറപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണം ഈശ്വരപ്പ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.

ഈശ്വരപ്പ
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ഈശ്വരപ്പ, ശിവമോഗയിൽ പ്രതിഷേധം; സ്ഥാനാർഥി പട്ടികയിൽ തീരുമാനമാകാതെ കർണാടക ബിജെപി

'പ്രധാനമന്ത്രിയെ പോലുള്ള ഒരാള്‍ നേരിട്ട് വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ പോലൊരു സാധാരണ പ്രവര്‍ത്തകനെ അദ്ദേഹം നേരിട്ട് വിളിക്കുമെന്ന് ഒരിക്കലും കരുതിയില്ല. സന്തോഷം തോന്നുന്നു'. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പോലെ പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്നും സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ നേരിട്ടിറങ്ങുമെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.

ശിവമോഗ മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതോടെ മകന്‍ കാന്തേഷിന് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഈശ്വരപ്പ. എന്നാല്‍ ആവശ്യം പാര്‍ട്ടി തള്ളിയതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ശിവമോഗയില്‍ നിലവില്‍ ഈശ്വരപ്പയുടെ അനുയായിയായ ചന്നബസപ്പയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയോട് ഫോണിൽ സംസാരിക്കുന്ന ഈശ്വരപ്പ
പ്രധാനമന്ത്രിയോട് ഫോണിൽ സംസാരിക്കുന്ന ഈശ്വരപ്പ

മുതിര്‍ന്ന നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിച്ചതോടെ ശിവമോഗ ഉള്‍പ്പടെ വടക്കന്‍ കര്‍ണാടകയില്‍ തിരിച്ചടി നേരിടുമെന്നായതോടെയാണ് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരിട്ടിറങ്ങുന്നത്. ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടതോടെ വിഭാഗീയത രൂക്ഷമായ ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എത്തിയിരുന്നു. ഇപ്പോഴും കര്‍ണാടകയില്‍ തുടരുകയാണ് നദ്ദ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി അമിത് ഷായും സംസ്ഥാനത്തുണ്ട്.

logo
The Fourth
www.thefourthnews.in