വേട്ടയ്ക്കിറങ്ങി കർണാടക വനംവകുപ്പ്, പുലിവാൽ പിടിച്ച് പുലിനഖ പ്രേമികൾ; സിനിമ - രാഷ്ട്രീയ പ്രമുഖർ അറസ്റ്റ് ഭീതിയിൽ

വേട്ടയ്ക്കിറങ്ങി കർണാടക വനംവകുപ്പ്, പുലിവാൽ പിടിച്ച് പുലിനഖ പ്രേമികൾ; സിനിമ - രാഷ്ട്രീയ പ്രമുഖർ അറസ്റ്റ് ഭീതിയിൽ

നടനും എം പിയുമായ ജഗ്ഗെഷ്‌, നടൻ ദർശൻ, നിഖിൽ കുമാരസ്വാമി, ജ്യോതിഷി വിനയ് ഗുരു എന്നിവരെ വെട്ടിലാക്കി വനം വകുപ്പിന്റെ പരിശോധന

വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് പുലി നഖം കൈവശം വച്ചതിന് പുലിവാൽ പിടിച്ച് കർണാടകയിലെ ചലച്ചിത്ര - രാഷ്ട്രീയരംഗത്തെ പ്രമുഖർ. നടനും രാജ്യസഭാ എംപിയുമായ ജഗ്ഗെഷ്‌, നടൻ ദർശൻ, ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി, പ്രമുഖ ജ്യോതിഷി വിനയ് ഗുരുജി എന്നിവർക്കെതിരെ വനം വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സ്വർണാഭരണങ്ങളിൽ ലോക്കറ്റായി പുലി നഖം ഉപയോഗിച്ചതായാണ് ഇവർക്കെതിരെയുള്ള പരാതി. നേരത്തെ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ തെളിവായി നൽകിയാണ് വനം വകുപ്പിന് പരാതികൾ ലഭിച്ചിരിക്കുന്നത്. പുലിനഖം കൃത്രിമമല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരുടെ അറസ്റ്റുണ്ടാകുന്നെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.

രണ്ട് വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വർണമാലയിലെ ലോക്കറ്റ് പുലിനഖമാണെന്ന് എംപി ജഗ്ഗെഷ്‌ അവതാരകനോട് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 20-ാം ജന്മദിനത്തിൽ അമ്മ സമ്മാനമായി നൽകിയതാണ് പുലിനഖം പതിച്ച ലോക്കറ്റെന്നും മകൻ പുലിയെപ്പോലെ ശക്തനായി മാറാൻ അമ്മ ആഗ്രഹിച്ചെന്നും'ജഗ്ഗെഷ്‌ വെളിപ്പെടുത്തുന്നുണ്ട്. നിലവിൽ ബി ജെ പിയുടെ രാജ്യസഭാ എംപിയാണ് നടൻ കൂടിയായ ജഗ്ഗെഷ്‌.

ജഗ്ഗെഷ്‌
ജഗ്ഗെഷ്‌
വേട്ടയ്ക്കിറങ്ങി കർണാടക വനംവകുപ്പ്, പുലിവാൽ പിടിച്ച് പുലിനഖ പ്രേമികൾ; സിനിമ - രാഷ്ട്രീയ പ്രമുഖർ അറസ്റ്റ് ഭീതിയിൽ
പുലിനഖമുള്ള ആഭരണമണിഞ്ഞ്‌ സ്‌ക്രീനിൽ; ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റിൽ

പുലിനഖ ലോക്കറ്റണിഞ്ഞ നടൻ ദർശന്റെ ബെംഗളൂരു ആർ ടി നഗറിലെ വീട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. യഥാർത്ഥ പുലിനഖമെങ്കിൽ ദർശൻ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ദർശൻ
ദർശൻ

മുൻ മുഖ്യമന്ത്രിയും കർണാടക ജെ ഡി എസ് അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി വിവാഹസമയത്ത് അണിഞ്ഞ സ്വർണമാലയിൽ പുലിനഖമുണ്ടെന്ന് പരാതിയും വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. അതേസമയം, പുലി നഖം പ്ലാസ്റ്റിക്കാണെന്നും വിവാഹസമ്മാനമായി ലഭിച്ചതാണെന്നും സമൂഹമാധ്യമമായ എക്സിലൂടെ നിഖിൽ പ്രതികരിച്ചു. ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഏതന്വേഷണവും നേരിടാൻ തയാറാണെന്നും നിഖിൽ കുമാരസ്വാമി പറഞ്ഞു.

നിഖിൽ കുമാരസ്വാമി
നിഖിൽ കുമാരസ്വാമി

പുലിത്തോലിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നതിനെത്തുടർന്ന് പ്രമുഖ ജ്യോതിഷി വിനയ് ഗുരുജിയും കുരുക്കിലായിരിക്കുകയാണ്. പരാതി ലഭിച്ച സാഹചര്യത്തിൽ വൈകാതെ വനം വകുപ്പ് സംഘം പരിശോധനയ്ക്ക് ആശ്രമത്തിലെത്തുമെന്നാണ് സൂചന.

പുലി നഖം അണിഞ്ഞ ബിഗ്‌ബോസ് മത്സരാത്ഥി വർത്തൂർ സന്തോഷ് അറസ്റ്റിലായതിനെത്തുടർന്നായിരുന്നു കർണാടകയിൽ വനം വകുപ്പ് 'പുലിനഖ വേട്ട' തുടങ്ങിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പുലിനഖം കൈവശം വയ്ക്കൽ.

logo
The Fourth
www.thefourthnews.in