വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; ഛണ്ഡീഗഢ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; ഛണ്ഡീഗഢ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

നൂറിലധികം വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങി

ഹോസ്റ്റലിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പ്രതിഷേധവുമായി ഛണ്ഡീഗഢ് സര്‍വകലാശാസയിലെ വിദ്യാർത്ഥിനികള്‍ തെരുവിലിറങ്ങി. ദൃശ്യങ്ങള്‍ പകർത്തിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തിന് അയച്ചുകൊടുത്ത വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശൃങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെത്തുടർന്ന് ഒരു പെണ്‍കുട്ടി ബോധരഹിതയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നുള്ള ആരോപണം സര്‍വകലാശാല അധികൃതർ നിഷേധിച്ചു. വിഷയം മൂടിവെക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നുവെന്ന പ്രചരണവും വ്യാപകമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ കുറ്റസമ്മത വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പകർത്തിയ പെണ്‍കുട്ടിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 354 സി, ഐടി ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയാണ് കുറ്റാരോപിതയായ പെണ്‍കുട്ടി.

പ്രതിഷേധകരോട് സംയമനം പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹരോജ് സിങ് ബെയിന്‍സ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ അന്തസ്സുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും ഹരോജ് സിങ് ബെയിന്‍സ് അഭ്യർത്ഥിച്ചു.

logo
The Fourth
www.thefourthnews.in