രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

'ഇന്ത്യയില്‍ ജനാധിപത്യമുണ്ടെങ്കില്‍ എന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കും': രാഹുല്‍ ഗാന്ധി

വിദേശത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ വികാരങ്ങളെ അവഹേളിക്കുന്നെന്ന് ബിജെപി

വിദേശത്ത് വച്ച് ഇന്ത്യയെ അപമാനിക്കും വിധം സംസാരിക്കുന്നു എന്ന ആരോപണങ്ങളിള്‍ ബിജെപി നേതാക്കളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ ലോക്‌സഭയില്‍ സമയം അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സ്പീക്കര്‍ ഓംബിര്‍ളയെ കണ്ടു. എന്നാല്‍, ആരോപണങ്ങളില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

സഭയിലെ മറ്റംഗങ്ങളേക്കാള്‍ രാഹുല്‍ ഒട്ടും മുകളിലല്ലെന്നും സ്വകാര്യസ്വത്ത് പോലെ പാര്‍ലമെന്റില്‍ പെരുമാറാന്‍ കഴിയില്ല

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി എംപിമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് സഭയില്‍ പ്രതികരിക്കാന്‍ സ്പീക്കറോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് തന്റെ ജനാധിപത്യ അവകാശമാണ്. ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടായിരുന്നു എങ്കില്‍ ഇന്ന് നടന്ന സഭയില്‍ തനിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നു എന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേവിഷയത്തില്‍ നാളെ തന്നെ സംസാരിക്കാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലണ്ടനില്‍ വച്ച് താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ പരാമര്‍ശങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും അവകാശപ്പെട്ട രാഹുല്‍ ഗാന്ധി ഗൗതം അദാനിയും പ്രധാനമന്ത്രിയും തമ്മില്‍ എന്താണ് ബന്ധമെന്ന് വിശദീകരിക്കണം എന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പ്രതിരോധ കരാറുകള്‍ എപ്പോഴും അദാനിക്ക് നല്‍കുന്നത്. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളുടെയും കരാര്‍ അദാനിക്കാണ് നല്‍കുന്നത്. പ്രധാനമന്ത്രി മോദിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗൗതം അദാനിയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു നേതാവും തമ്മില്‍ എന്താണ് ബന്ധം. തുടങ്ങിയ തന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിരന്തരം ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി
രാജ്യ വിരുദ്ധമായി ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ; മാപ്പ് ആവശ്യത്തിൽ ആദ്യ പ്രതികരണം; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ നേരത്തെ സ്പീക്കർ ഓം ബിർള സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി പാർലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഇതൊക്കെ ഉന്നയിക്കുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ലണ്ടനില്‍ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നിരന്തരം രംഗത്തെത്തുകയും ചെയ്തു. വിദേശത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ച മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന്റെ ആക്ഷേപം. സഭയിലെ മറ്റംഗങ്ങളേക്കാള്‍ രാഹുല്‍ ഒട്ടും മുകളിലല്ലെന്നും സ്വകാര്യസ്വത്ത് പോലെ പാര്‍ലമെന്റില്‍ പെരുമാറാന്‍ കഴിയില്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in