രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല

എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. സഞ്ജയ് കുമാര്‍ മിശ്ര സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നടപടി. മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിന് മുന്‍പ് നാലുതവണ കേന്ദ്രം കാലാവധി നീട്ടിനല്‍കിയിരുന്നു.

1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിന്‍. ഇ ഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറാണ് നിലവില്‍. ഈ ചുമതലയും അദ്ദേഹം തന്നെ തുടർന്നും നിര്‍വഹിക്കും.

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല
ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി സെപ്റ്റംബർ 15 വരെ നീട്ടി; അപേക്ഷയുമായി ഇനി വരരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

1984 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്ര 2018 നവംബറിലാണ് ഇ ഡി ഡയറക്ടറാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇത് വകവയ്ക്കാതെ രണ്ട് തവണ കൂടി കേന്ദ്ര സര്‍ക്കാര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടി.

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല
കേന്ദ്രത്തിന് തിരിച്ചടി; ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി

കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്നും ജൂലൈ 31 നകം ഡയറക്ടറെ മാറ്റണമെന്നും ജൂലൈ 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നൽകിയ അപേക്ഷയില്‍ സെപ്റ്റംബർ 15 വരെ ഒടുവില്‍ കാലാവധി നീട്ടി നല്‍കി. കാലാവധി നീട്ടുന്ന ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മിശ്ര സ്ഥാനമൊഴിഞ്ഞത്.

logo
The Fourth
www.thefourthnews.in