'ഇന്ത്യ'യെ വെട്ടി റെയില്‍ മന്ത്രാലയവും; ക്യാബിനറ്റ് ശിപാര്‍ശകളില്‍ രാജ്യത്തിന്റെ പേര് 'ഭാരതം'

'ഇന്ത്യ'യെ വെട്ടി റെയില്‍ മന്ത്രാലയവും; ക്യാബിനറ്റ് ശിപാര്‍ശകളില്‍ രാജ്യത്തിന്റെ പേര് 'ഭാരതം'

വരും ദിവസങ്ങളിൽ സർക്കാർ രേഖകളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്നതിന്റെ ഉപയോഗം കൂടുതലായിരിക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

'ഇന്ത്യ' എന്ന പേര് വെട്ടി കേന്ദ്ര റെയില്‍ മന്ത്രായലയം. ക്യാബിനറ്റിനു മുന്നില്‍ സമര്‍പ്പിക്കാനായി മന്ത്രാലയം പുറത്തിറക്കിയ ശിപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേരിന്റെ സ്ഥാനത്ത് 'ഇന്ത്യ'യ്ക്ക് പകരം 'ഭാരത്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റി 'ഭാരതം' എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ നടപടി. ഇന്ത്യക്ക് പകരം ഭാരത് എന്ന ഉപയോഗിച്ച് കേന്ദ്ര മന്ത്രിസഭയുടെ മുന്നിലെത്തുന്ന ആദ്യ ഔദ്യോഗിക ഫയലാണ് ഇത്.

വരും ദിവസങ്ങളിൽ സർക്കാർ രേഖകളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന പേരിന്റെ ഉപയോഗം കൂടുതലായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യ, ഭാരതം എന്നിവ മാറിമാറി ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭ നിർദ്ദേശങ്ങളിൽ ഭാരതം എന്നുപയോഗിക്കുന്നത്തിൽ തെറ്റില്ലെന്നുമാണ് പരക്കെയുള്ള വാദം.

'ഇന്ത്യ'യെ വെട്ടി റെയില്‍ മന്ത്രാലയവും; ക്യാബിനറ്റ് ശിപാര്‍ശകളില്‍ രാജ്യത്തിന്റെ പേര് 'ഭാരതം'
ജി20 ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം 'ഭാരതം'; നീക്കം രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര ശ്രമമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

രാജ്യത്തിൻറെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് ഏതാനും നാളുകളായി. അടുത്തിടെ ന്യൂഡല്‍ഹിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രപതി' എന്നതിനു പകരം 'ഭാരതത്തിന്റെ രാഷ്ട്രപതി' എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെ വലിയ ചർച്ചകളും വിമർശനങ്ങളുമാണുണ്ടായത്. പിന്നീട് ഉച്ചകോടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റിലും 'ഇന്ത്യക്ക്' പകരം 'ഭാരതം' എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാക്കിയിരുന്നു.

സെപ്റ്റംബരിൽ നടക്കാനിരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ ഒഴിവാക്കി ഭാരതമെന്നാക്കുന്നതിനുള്ള ബില്ലുകള്‍ കേന്ദ്ര സർക്കാർ അവതരിപ്പിക്കുമെന്ന സൂചകനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം, പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ ചെയ്ത വാർത്തകളും പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in