എന്‍ എസ് യു ഐ ദേശീയ സെക്രട്ടറി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പരുക്കേറ്റ നിലയില്‍ തടാക തീരത്ത്

എന്‍ എസ് യു ഐ ദേശീയ സെക്രട്ടറി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പരുക്കേറ്റ നിലയില്‍ തടാക തീരത്ത്

കര്‍ണാടകയിലെ ധര്‍മാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടത്

കേരളത്തിന്റെ ചുമതലയുള്ള നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍ എസ് യു ഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ മരിച്ച നിലയില്‍. കര്‍ണാടകയിലെ ധര്‍മാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരുക്കേറ്റ നിലയില്‍ നഗനമായാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

രാജ് സമ്പത്ത് കുമാറിന്റെ മരണം കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുന്‍ കെഎസ് യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായ തിരുവനന്തപുരത്തെ കെഎസ്യു ക്യാംപിലും രാജ് സമ്പത്ത് കുമാര്‍ പങ്കെടുത്തിരുന്നു.

രാജ് കുമാര്‍ സമ്പത്തിന്റെ മരണത്തില്‍ എന്‍എസ്‌യു (ഐ) അനുശോചിച്ചു. രാജകുമാറിന്റെ നേതൃപാടവം, പ്രതിബദ്ധത, ദയ എന്നിവ എന്‍എസ്‌യു കുടുംബം എന്നെന്നും ഓര്‍ക്കും. സമാധാനമായി വിശ്രമിക്കൂ, സമ്പത്ത്. ഞങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ എന്നും നിലനില്‍ക്കുമെന്നാണ് പ്രതികരണം.

logo
The Fourth
www.thefourthnews.in