പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം

പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം

ഇവരെ കൂടാതെ മുതിര്‍ന്ന അഭിഭാഷകരടക്കം 50 നിയമജ്ഞരും അതിഥികളുടെ പട്ടികയിലുണ്ട്

ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലു വര്‍ഷം മുന്‍പ് അയോധ്യ വിധി കേസില്‍ പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരേയും സംസ്ഥാന അതിഥികളായി ക്ഷണിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം അഞ്ചു ജഡ്ജിമാരാണ് അയോധ്യ വിധി പ്രസ്താവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവരാണ് മറ്റുരണ്ടുപേര്‍

ഇവരെ കൂടാതെ മുതിര്‍ന്ന അഭിഭാഷകരടക്കം 50 നിയമജ്ഞരും അതിഥികളുടെ പട്ടികയിലുണ്ട്. സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത, മുന്‍ അറ്റോർണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം
ലോകത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ ഇനി ആന്ധ്രപ്രദേശിൽ; വൈഎസ് ജഗൻമോഹൻ റെഡ്ഡി അനാച്ഛാദനം ചെയ്യും

പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന അതിഥി. പ്രാണപ്രതിഷ്ഠാ ചടങ്ങിനൊപ്പം അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അയോധ്യയിലെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച രാം ലല്ലയുടെ വിഗ്രഹത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന വിവരപ്രകാരം രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, സന്യാസിമാർ, മറ്റ് പ്രമുഖർ ഉള്‍പ്പെടെ ഏഴായിരത്തിലധികം പേര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.

പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം
ജനുവരി 22ന് ബിജെപി അയോധ്യയില്‍; 'ഇന്ത്യ' എവിടെയായിരിക്കും?

പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി.

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം, സംസ്ഥാനത്ത് അന്ന് മദ്യശാലകൾ ഒന്നു തുറന്ന് പ്രവർത്തിക്കില്ലെന്നും എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നുമാണ് യുപി സർക്കാർ നൽകിയ നിർദ്ദേശം. അന്നേദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in