നിങ്ങൾ 'ഇന്ത്യ'യെ നയിക്കുമോയെന്ന് ശ്രീലങ്കൻ പ്രസിഡന്റ്; ജനങ്ങള്‍ പിന്തുണച്ചാല്‍ ഞങ്ങള്‍ പദവിയിലെത്തുമെന്ന് മമത

നിങ്ങൾ 'ഇന്ത്യ'യെ നയിക്കുമോയെന്ന് ശ്രീലങ്കൻ പ്രസിഡന്റ്; ജനങ്ങള്‍ പിന്തുണച്ചാല്‍ ഞങ്ങള്‍ പദവിയിലെത്തുമെന്ന് മമത

മമത ബാനര്‍ജി 12 ദിവസത്തെ ദുബായ്, സ്‌പെയിന്‍ പര്യടനത്തിലാണ്.

പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ നയിക്കുമോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ തങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് മമത പുഞ്ചിരിയോടെ പറഞ്ഞു. ദുബായ് വിമാനത്താവളത്തിലാണ് മമത ബാനർജിയും റനില്‍ വിക്രമസിംഗെയും കണ്ടുമുട്ടിയത്. 

നവംബറിൽ കൊൽക്കത്തയിൽ നടക്കുന്ന ബിസിനസ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. മമത ബാനര്‍ജി 12 ദിവസത്തെ ദുബായ്, സ്‌പെയിന്‍ പര്യടനത്തിലാണ്. ''ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ചിൽ വച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ കാണുകയും ചില ചർച്ചകളിൽ പങ്കെടുക്കാൻ അദ്ദേഹം എന്നെ വിളിക്കുകയും ചെയ്തു. സന്തോഷകരമായ ആശയവിനിമയമാണ് നടന്നത്. കൊൽക്കത്തയിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിലേക്ക് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം എന്നെ ശ്രീലങ്ക സന്ദര്‍ശിക്കാനും ക്ഷണിച്ചിട്ടുണ്ട്''-മമത ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർഥികളെ മത്സരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ സഖ്യം ചര്‍ച്ചകള്‍ ആരംഭിച്ചു. ഇന്നലെ പ്രതിപക്ഷത്തിന്റെ 14 അംഗ പാനല്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ യോഗം ചേർന്നിരുന്നു.

logo
The Fourth
www.thefourthnews.in