ബിപോര്‍ജോയ് കരയിലേക്ക്;  
ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു

ബിപോര്‍ജോയ് കരയിലേക്ക്; ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു

ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും അതിനോട് ചേർന്നുള്ള പാകിസ്താൻ തീരങ്ങളിലുമായി നാളെ വൈകുന്നേരത്തോടെ കര തൊടും

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അതിവേഗം അടുക്കുന്നു. പോർബന്തറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിഴക്ക്-മധ്യ അറബിക്കടലിലാണ് ഇപ്പോൾ കൊടുങ്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് 47000 ത്തോളം പേരെ താത്ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും അതിനോട് ചേർന്നുള്ള പാകിസ്താൻ തീരങ്ങളിലുമായി നാളെ വൈകുന്നേരത്തോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൗരാഷ്ട്രയിലും കച്ചിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളും സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.

ബിപോര്‍ജോയ് കരയിലേക്ക്;  
ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു
ബിപോര്‍ജോയ് ചുഴലിക്കാറ്റ്: 37,000 പേരെ മാറ്റിപ്പാർപ്പിച്ചു, 95 ട്രെയിനുകൾ റദ്ദാക്കി

ഗാന്ധിധാം ടൗണിലെ സർദാർ വല്ലഭായ് പട്ടേൽ ഹാളിലേക്കാണ് ആളുകളെ താത്ക്കാലികമായി മാറ്റിയിരിക്കുന്നത്. കച്ച്, പോർബന്തർ, ജുനാഗഡ്, ജാംനഗർ, അടക്കമുള്ള എട്ട് ജില്ലകളിൽ നിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഈ ജില്ലകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് 18 എൻടിആർഎഫ് ടീമുകളെയും എസ്‌ഡിആർഎഫ് അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ട് കൊണ്ട് അനൗൺസ്‌മെന്റുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മണിക്കൂറിൽ 125-135 കി.മീ വേഗതയിൽ നിന്ന് 150 കി.മീ വരെ വേഗതയിലാകും ബിപോര്‍ജോയ് കര തൊടുക. മുംബൈ, ഗുജറാത്ത് തീരങ്ങളിൽ തിരകൾ ശക്തി പ്രാപിച്ച് വന്നിട്ടുണ്ട്. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമാണുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഗുജറാത്ത് കച്ചിലെ ആശുപത്രികളിൽ നേരിട്ട് പരിശോധന നടത്തുകയും ഓക്‌സിജൻ, വെന്റിലേറ്ററുകൾ, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ യോഗത്തിൽ തയാറെടുപ്പുകൾ അവലോകനം ചെയ്തിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കാണ്ട്ലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങളെ നേരത്തെ സന്ദർശിച്ചിരുന്നു. ചുഴലിക്കാറ്റ് ഉണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞ് ബോധവാന്മാരാക്കുകയും സ്ഥിതിഗതികള്‍ ശാന്തമാകും വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്ന മുന്നറിയിപ്പും നൽകി. 1998-ലെ തീവ്രമായ ചുഴലിക്കാറ്റ് ഏറ്റവും കൂടുല്‍ നാശം വിതച്ച പ്രദേശമാണ് കാണ്ട്ല.

ബിപോര്‍ജോയ് കരയിലേക്ക്;  
ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു
ശക്തികുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി ബിപോർജോയ്; വ്യാഴാഴ്ച കരതൊടും, പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ തന്നെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. നാളെ വരെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ പല സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ബിപോര്‍ജോയ് കരയിലേക്ക്;  
ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു
ബിപോര്‍ജോയ് ചുഴലിക്കാറ്റ്: 37,000 പേരെ മാറ്റിപ്പാർപ്പിച്ചു, 95 ട്രെയിനുകൾ റദ്ദാക്കി
logo
The Fourth
www.thefourthnews.in