അവസാന നിമിഷം അനിശ്ചിതത്വം; സില്‍ക്യാരയില്‍ രക്ഷാദൗത്യം വൈകുന്നു
-

അവസാന നിമിഷം അനിശ്ചിതത്വം; സില്‍ക്യാരയില്‍ രക്ഷാദൗത്യം വൈകുന്നു

സില്‍ക്യാര തുരങ്കത്തില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാ ദൗത്യം ഇന്ന് 13-ാം ദിവസമായ ഇന്നത്തോടെ പൂര്‍ത്തിയായേക്കാനാകുമെന്ന പ്രതീക്ഷകള്‍ക്കാണ് അവസാന നിമിഷം തിരിച്ചടി നേരിട്ടത്
Updated on
1 min read

ഉത്തരാഖണ്ഡില്‍ തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും. സില്‍ക്യാര തുരങ്കത്തില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാ ദൗത്യം 13-ാം ദിവസമായ ഇന്നത്തോടെ പൂര്‍ത്തിയായേക്കാനാകുമെന്ന പ്രതീക്ഷകള്‍ക്കാണ് അവസാന നിമിഷം തിരിച്ചടി നേരിട്ടത്. തൊഴിലാളികള്‍ക്ക് അടുത്തേയ്ക്ക് എത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് മീറ്ററുകള്‍ മാത്രം ശേഷിക്കെ ഡ്രില്ലിങ് നിര്‍ത്തിവച്ചു. ഭൂമി തുരക്കാനുപയോഗിക്കുന്ന മെഷീനിന്റെ ബ്ലേഡുകള്‍ കട്ടികൂടിയ ഭാഗത്ത് പ്രവര്‍ത്തിക്കാതായതാണ് രക്ഷാ ദൗത്യത്തെ അനിശ്ചിതത്ത്വത്തിലാക്കിയത്. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളും കണ്ടതിനെ തുടർന്ന് ഓഗർ മെഷീൻ പ്രവർത്തനം നിർത്തിവെയ്ക്കുകയായിരുന്നു.

തുരങ്കത്തിലെ അവശിഷ്ടങ്ങളിൽ കുടുങ്ങി മെഷീനിന്റെ ബ്ലേഡുകള്‍ പൊട്ടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി

കാഠിന്യമേറിയ ആറ് മീറ്റർ ദൂരമാണ് ഇനി തുരക്കാനുള്ളത്. തുരങ്കത്തിലെ അവശിഷ്ടങ്ങളിൽ കുടുങ്ങി മെഷീനിന്റെ ബ്ലേഡുകള്‍ പൊട്ടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി, ഇതോടെ മെഷീൻ ഉപയോഗിച്ച് മുന്നോട്ട് പോകാൻ തടസ്സം നേരിട്ടതോടെയാണ് താത്കാലികമായി രക്ഷാപ്രവർത്തങ്ങൾ നിർത്തിവെക്കാൻ തീരുമാനിക്കുന്നത്. 25 ടൺ ഭാരമുള്ള ആഗർ മെഷിനാണ് തുരങ്കം തുരക്കാനുപയോഗിക്കുന്നത്.

അവസാന നിമിഷം അനിശ്ചിതത്വം; സില്‍ക്യാരയില്‍ രക്ഷാദൗത്യം വൈകുന്നു
തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കുമെന്ന് പ്രതീക്ഷ; 'രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമെന്ന്' സേനാംഗം

രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്.

അവസാന നിമിഷം അനിശ്ചിതത്വം; സില്‍ക്യാരയില്‍ രക്ഷാദൗത്യം വൈകുന്നു
രക്ഷപ്പെടാനുള്ള വഴികൾ നിർമിച്ചില്ല; ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിൽ ഗുരുതരവീഴ്ച?

ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആളുകൾ പൈപ്പിനുള്ളിൽ കടന്ന് ഇരുമ്പ് കമ്പി മുറിച്ചു നീക്കിയതിനുശേഷം രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in