ഭോപ്പാൽ വിഷവാതക ദുരന്ത നഷ്ടപരിഹാരം:  കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും; പോരാട്ടം തുടരുമെന്ന് ദുരന്ത ബാധിതര്‍

ഭോപ്പാൽ വിഷവാതക ദുരന്ത നഷ്ടപരിഹാരം: കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും; പോരാട്ടം തുടരുമെന്ന് ദുരന്ത ബാധിതര്‍

കമ്പനി വഞ്ചന നടത്തിയെങ്കിൽ മാത്രമേ ഒത്തുതീർപ്പിലെത്തിയ കരാർ വീണ്ടും തിരുത്താനാകൂവെന്ന് കോടതി

ഭോപ്പാല്‍ വിഷവാതക ദുരന്തവുമമായി ബന്ധപ്പെട്ട അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി വിധിയില്‍ രാഷ്ട്രീയ പോര്. ആരോപണ പ്രത്യാരോപണങ്ങളായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ദുരന്തമുണ്ടായ സമയത്ത് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിടിപ്പുകേടിന്റെ ഫലമാണ് ഇപ്പോഴും തുടരുന്നത് എന്നാണ് ബിജെപി നിലപാട്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ നിയമ നടപടികളോട് ബിജെപി സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം, സുപ്രീംകോടതി നടപടിയില്‍ നിരാശരാണ് ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍.

ഭോപ്പാൽ വിഷവാതക ദുരന്ത നഷ്ടപരിഹാരം:  കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും; പോരാട്ടം തുടരുമെന്ന് ദുരന്ത ബാധിതര്‍
ഭോപ്പാൽ വിഷവാതക ദുരന്തം: 7,844 കോടി രൂപ അധിക നഷ്ടപരിഹാരമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് 7844 കോടി രൂപ അധിക നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനുമായി (യുസിസി) ഒത്തുതീര്‍പ്പിലെത്തിയ കരാര്‍ റദ്ദാക്കി അധിക നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അനുവദിക്കണമെന്ന ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ച് തള്ളിയത്. കേന്ദ്രം സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി നിയമാനുസൃതമല്ലെന്നായിരുന്നു ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക, ജസ്റ്റിസ് വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. നഷ്ടപരിഹാര തുക ഇനിയും നല്‍കാനുണ്ടെങ്കില്‍, റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ കേന്ദ്രത്തിന് വിനിയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ച ഈ ദുരന്തത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണ്

എന്നാല്‍, കോടതി വിധിയില്‍ അമര്‍ഷവും സങ്കടവുമുണ്ട്. എന്നാല്‍ ഇനിയും നിയമപരമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ഭോപ്പാല്‍ ദുരിന്ത ബാധിതരുടെ നിലപാട്. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ച ഈ ദുരന്തത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും കുടുംബത്തിലെ ഏഴ് പേരെയും ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്ത്രീ എന്‍ഡിടിവിയോട് പ്രതികരിച്ചു.

ഭോപ്പാൽ വിഷവാതക ദുരന്ത നഷ്ടപരിഹാരം:  കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും; പോരാട്ടം തുടരുമെന്ന് ദുരന്ത ബാധിതര്‍
ഭോപ്പാൽ വിഷവാതക ദുരന്തം: 7,844 കോടി രൂപ അധിക നഷ്ടപരിഹാരമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

നിയമ പോരാട്ടങ്ങള്‍ തുടങ്ങിവച്ച ആളുകളില്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. പക്ഷേ പോരാട്ടം അവസാനിപ്പിക്കില്ല., അവസാന ശ്വാസം വരെ പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങള്‍ മരിച്ചാലും അടുത്ത തലമുറ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യുമെന്ന് ഭോപ്പാല്‍ ഗ്യാസ് പീഡിറ്റ് നിരാശ്രിത് പെന്‍ഷന്‍ഭോഗി സംഘര്‍ഷ് മോര്‍ച്ച പ്രവര്‍ത്തകനായ ബാലകൃഷ്ണ നാംദേവും പറയുന്നു.

കമ്പനി വഞ്ചന നടത്തിയെങ്കിൽ മാത്രമേ ഒത്തുതീർപ്പിലെത്തിയ കരാർ വീണ്ടും തിരുത്താനാകൂവെന്ന് കോടതി

ഇതിനിടെയാണ്, കോടതിയെ വിധിയെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും കൊമ്പുകോര്‍ക്കുന്നത്. അന്ന് രാജ്യം ഭരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിടിപ്പുകേടാണ് ഈ സംഭവത്തിലും ആവര്‍ത്തിക്കുന്നതെന്നായിരുന്നു സംസ്ഥാന ആരോഗ്യ മന്ത്രി വിശ്വാസ് കൈലാഷ് സാരംഗിന്റെ ആരോപണം. ഭോപ്പാല്‍ ദുരിന്തവുമായി ബന്ധപ്പെട്ട് ഇരകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാന്‍സറടക്കമുള്ള രോഗങ്ങളെ ചെറുക്കുന്നതില്‍ ജനതയെ പ്രാപ്തമാക്കാനും ബിജെപിക്ക് കഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍, കേസ് ജയിക്കാന്‍ ബിജെപിക്ക് ആഗ്രഹം ഇല്ലായിരുന്നു എന്ന് നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കേസ് വിജയിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ മികച്ച അഭിഭാഷകനെ നിയമിക്കാന്‍ ബിജെപി എന്തുകൊണ്ട് തയ്യാറായില്ലെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്താവ് പിയൂഷ് ബാഗേലെയുടെ ചോദ്യം .

1984ലാണ് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്നത്. ദുരന്തത്തിന്റെ ഇരകൾക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ 715 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് 1989ല്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഈ വിധിക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.1984 ഡിസംബര്‍ രണ്ടിനാണ് ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടായത്.

logo
The Fourth
www.thefourthnews.in